getPh4oto.php

ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ യോഗം ജൂലൈ 24-ന്‌ വെള്ളിയാഴ്‌ച ഏബ്രഹാം ചാക്കോയുടെ വസതിയില്‍ പ്രസിഡന്റ്‌ സാം ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.


ഇല്ലിനോയി മലയാളി അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ്‌ ജോയി ചെമ്മാച്ചേലിന്റെ മാതാവ്‌ മേരി ലൂക്കോസിന്റെ (അല്ലി ടീച്ചര്‍) ദേഹവിയോഗത്തില്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ അഗാധമായ ദുഖം രേഖപ്പെടുത്തി. അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ നിസ്‌തുലമായ പങ്കുവഹിച്ച വ്യക്തിത്വമാണ്‌ അല്ലി ടീച്ചര്‍ എന്ന്‌ അസോസിയേഷന്‍ അംഗങ്ങള്‍ അനുസ്‌മരിച്ചു. അല്ലി ടീച്ചറിന്റെ വേര്‍പാട്‌ അസോസിയേഷന്‌ വലിയ നഷ്‌ടമാണ്‌ വരുത്തിയിരിക്കുന്നതെന്ന്‌ യോഗം വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here