getNenwsImages.php

ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഒരു അടിയന്തര യോഗം പ്രസിഡന്റ്‌ സാം ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടുകയും മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദുള്‍ കലാമിന്റെ പെട്ടെന്നുണ്ടായ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു.

ഇന്ത്യയുടെ പതിനൊന്നാമത്‌ രാഷ്‌ട്രപതിയായിരുന്നു അദ്ദേഹം. 2002 മുതല്‍ 2007 വരെ ഇന്ത്യയുടെ പ്രസിഡന്റ്‌ സ്ഥാനം വഹിച്ചിരുന്നു. ജീവതത്തില്‍ വളരെ എളിമ കാത്തുസൂക്ഷിച്ചിരുന്നു. ജനകീയനായിരുന്ന അദ്ദേഹത്തിന്‌ രാജ്യം ഭാരതര്‌ത, പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി ആദരിച്ചിരുന്നു.

എ.പി.ജെ. അബ്‌ദുള്‍ കലാം 1931-ല്‍ തമിഴ്‌നാട്ടിലെ രാമേശ്വരത്ത്‌ ജനിച്ചു. സാങ്കേതികവിദ്യയില്‍ രാജ്യത്തിന്‌ വളരെയേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌.

ഇല്ലിനോയി മലയാളി അസോസിയേഷന്റെ എല്ലാ ഭാരവാഹികളും ഈ അനുശോചന യോഗത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയുണ്ടായി. ജോസി കുരിശിങ്കല്‍ അറിയിച്ചതാണിത്‌.

LEAVE A REPLY

Please enter your comment!
Please enter your name here