2018   ജൂലൈ 4  മുതല്‍ 7  വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കാസിനോ യിൽ   വെച്ച്‌  ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷൻ    നടത്തുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത്‌ അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്‌ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ തയാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു . നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന്‌ ആതിഥ്യമരുളാന്‍ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ എന്തുകൊണ്ടും പര്യാപ്‌തമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.ഫൊക്കാനാ ഭാരവാഹികൾ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്ററൂമായി കരാറിൽ ഒപ്പിടുകയും  ഹോട്ടല്‍ സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ കേരളത്തനിമയാര്‍ന്ന തനി നാടന്‍ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു.ഈ കണ്‍വന്‍ഷണ്‍  ഫൊക്കാനായുടെ  ചരിത്രത്തി ലെ തന്നെ  ഒരു ചരിത്ര സംഭവം ആകാൻ ഭരവാഹികൾ ശ്രമികുന്നുണ്ട്.

 ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുവാൻ ഫൊക്കാനാ  എന്നും ശ്രമികരുണ്ട്   , പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനും, പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുവാനും ഫൊക്കാനാ എന്നും മുൻപന്തി യിൽ തന്നെ. പുത്തൻ  പുതിയ ആശയങ്ങളുമയി തന്നെ ആയിരികും എന്നും  ഫൊക്കാനാ ജനങ്ങളിലെക് എത്തുന്നത്. ആലപ്പുഴയിൽ നടത്തിയ കേരളാ  കണ്‍വന്‍ഷൻ ഒരു ചരിത്ര വിജയം ആക്കി തീർക്കാൻ ഫൊക്കാനാ ഭാരവാഹികൾക്ക് കഴിഞ്ഞു . മലയാളി കണ്‍വെൻഷനുകളുടെ ചരിത്രത്തിൽ ഇത്രത്തോളം മഹനീയമായ  ഒരു കണ്‍വെൻഷൻ കേരളത്തിൽ വച്ച് ആരും നടത്തിയിട്ടില്ല .വളരെ  അധികം ചാരിറ്റി  പ്രവർത്തനങ്ങൾക്ക്  തുടക്കം കുറിക്കാനും കഴിഞ്ഞു. കേരളത്തിലെ മീഡിയകൾ ഒന്നടങ്കം  ഫൊക്കാനായുടെ പ്രവത്തനങ്ങളെ പ്രശംസിച്ചു എന്നുള്ളതും വളരെ ശ്രദ്ധേയമായി.

 ഫൊക്കാനാ ഭാരവാഹികളായ  തമ്പി ചാക്കോ , ഫിലിപ്പോസ്‌ ഫിലിപ്പ്‌, മാധവൻ നായർ ,  പോള്‍ കറുകപ്പള്ളില്‍,  ലീലാ മാരേട്ട്, സുധാ കർത്താ, ജോർജ് ഓലിക്കൽ, അലക്സ് തോമസ് (ന്യൂ യോർക്ക് ),അലക്സ് തോമസ്(ഫിലാഡൽഫിയ എന്നിവർ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്ററുമായി ആശയവിനിമയം നടത്തുകയും കരാറുകളിൽ ഏർപ്പെടുകയും ചെയ്തു.

20170624_085752 (4)

LEAVE A REPLY

Please enter your comment!
Please enter your name here