ഡാളസ്: കേരള പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന്‍റെ ആരംഭം മുതല്‍ 2016 ല്‍ ഡാളസില്‍ നടന്ന 34 മത് സമ്മേളനം വരെയുള്ള ചരിത്ര സ്മരണികയായ ‘മൈല്‍സ്റ്റോണ്‍’ ഓഹായോ കോണ്‍ഫറന്‍സില്‍ സൗജന്യമായി ലഭിക്കുന്നതാണ്. കൂടാതെ നോര്‍ത്ത് കാനഡയിലുമുള്ള എല്ലാ സഭകളിലും എത്തിക്കാന്‍ വേണ്ട ക്രമീകരണങ്ങളും ചെയ്യുന്നതായിരിക്കും. കടന്നുപോയ അനുഗ്രഹ വര്‍ഷങ്ങളുടെ ചരിതൃങ്ങള്‍, ഈടുറ്റ ലേഖനങ്ങള്‍, കവിതകള്‍, ഭാവനകള്‍, ആകര്‍ഷമായ കാര്‍ട്ടൂണുകള്‍, വശ്യതയാര്‍ന്ന പുറംചട്ട എന്നിവ ഉള്‍ക്കോള്ളിച്ച്, 5000 ല്‍ പരം കോപ്പികളുമായി കേരളാ പെന്തക്കോസ്തല്‍ ചരിത്രത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തമാണ് മൈല്‍സ്റ്റോണ്‍ എന്ന ഈ സ്മരണിക.

റവ. ഷാജി കെ. ഡാനിയേല്‍, റ്റിജു തോമസ്, തോമസ് വര്‍ഗീസ്, ജോണ്‍സ് പി. മാത്യൂസ്, രാജന്‍ ആര്യപ്പള്ളില്‍, ഏബ്രഹാം മോനിസ് ജോര്‍ജ്, ജോയ് തിമ്പമണ്‍, ഷാജി മണിയാറ്റ്, പാസ്റ്റര്‍ റോയി വാകത്താനം, റോയി മേപ്രാല്‍, വെസ്ലി മാത്യു, പാസ്റ്റര്‍ മോനി മാത്യു, പാസ്റ്റര്‍ ഈശോ ഫിലിപ്പ് എന്നിവര്‍ എഡിറ്റോറൊയല്‍ ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്നു.

Milestone.picture

 

LEAVE A REPLY

Please enter your comment!
Please enter your name here