കൊണ്ടോട്ടി: ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് യാത്ര നിഷേധിച്ച സംഭവത്തില്‍ വിമാനക്കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. യാത്രക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മലപ്പുറം ഉപഭോക്തൃ ഫോറമാണ് പിഴ ചുമത്തിയത്. യാത്രക്കാരായിരുന്ന ആറ് പേര്‍ക്കും ഓരോ ലക്ഷം രൂപ വീതവും കോടതി ചെലവിലേക്ക് 10,000 രൂപ നല്‍കാനുമാണ് ഉത്തരവ്.

കോഴിക്കോട് നല്ലൂര്‍ സ്വദേശി വാഴിയോടന്‍ സോമസുന്ദരന്‍, പുളിക്കല്‍ ആന്തിയൂര്‍കുന്ന് സ്വദേശി പരിയാരന്‍ വേലായുധന്‍ എന്നിവര്‍ കുടുംബസമേതം 2013 നവംബറില്‍ കരിപ്പൂരില്‍നിന്ന് ബംഗളൂരു വഴി കൊല്‍ക്കത്തയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ബംഗളൂരു എത്തിയ സംഘത്തിന് വൈകീട്ട് കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് ടിക്കറ്റ് നിഷേധിച്ചത്. രാത്രി 7.35നായിരുന്നു ടിക്കറ്റില്‍ സമയം രേഖപ്പെടുത്തിയത്. ഈ സമയത്ത് വിമാനത്താവളത്തിലെത്തി കൗണ്ടറില്‍ ബന്ധപ്പെട്ടപ്പോള്‍ വിമാനം നേരത്തേ പുറപ്പെട്ടെന്നായിരുന്നു മറുപടി. പിന്നീട് 71,424 രൂപ അധികം നല്‍കിയാണ് യാത്ര ചെയ്തത് എന്നായിരുന്നു പരാതി. മലപ്പുറത്തെ ട്രാവല്‍സ് മുഖേനയാണ് ഇവര്‍ ടിക്കറ്റ് എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here