mi4i-malaysia.jpg.image.784.410

 

ക്വാലലംപൂർ∙ ചൈനീസ് ഫോൺ നിർമാതാക്കളായ ഷവോമിയുടെ എംഐ4ഐ സ്മാർട്ഫോണിന് ഓർഡർ ചെയ്തു കാത്തിരുന്ന ചുവ വീ കാങ് റയാനെ തേടിയെത്തിയത് ബോക്സും ചാർജറും യൂസർ മാനുവലും മാത്രം! മലേഷ്യക്കാരനായ റയാൻ എംഐ4ഐ ഫോണിന് ഓൺലൈൻ വഴി ഓർഡർ കൊടുത്തിട്ട് പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് പണികിട്ടിയത്.

കാത്തിരിപ്പിനൊടുവിൽ എത്തിയ പൊതിക്കെട്ടു തുറന്നുനോക്കിയപ്പോൾ അതിൽ ഹാൻഡ്സെറ്റ് ഒഴികെ അതുൾപ്പെടുന്ന ബോക്സും ചാർജറും യൂസർ മാനുവലും. വിവരം ഉടൻ തന്നെ ചിത്രം സഹിതം ഫെയ്സ്ബുക്കിലിട്ട റയാൻ കമ്പനിക്കു കത്തെഴുതി മറുപടിക്കു കാത്തിരിക്കുകയാണ്. ഇത്തരം നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓൺലൈൻ വഴി ഓർഡർ കൊടുത്തു ഫോണിനു പകരം മാങ്ങാ വന്നത് ഇന്ത്യയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here