വാഷിംഗ്ടണ്‍ഡി.സി.: ടെക്‌സസ്സില്‍ നിന്നുള്ള മുന്‍ യു.എസ്. സെനറ്റര്‍ കെമ്പെയ്‌ലി ഹച്ചിസണ്‍സിനെ (73) അടുത്ത നാറ്റൊ അംബാസിഡറായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നോമിനേറ്റു ചെയ്തു.

1993 മുതല്‍ 20 വര്‍ഷം ടെക്സ്സില്‍ നിന്നും സെനറ്റ് മെമ്പറായിരുന്ന ഹച്ചിസണ്‍ ട്രമ്പിന് തിരഞ്ഞെടുപ്പില്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. ടെക്‌സസ്സിലെ ആദ്യ വനിതാ സെനറ്റര്‍ കൂടിയായിരുന്നു ഇവര്‍. 28 രാഷ്ട്രങ്ങള്‍ ഉള്‍കൊള്ളുന്ന നാറ്റൊയുടെ യു.എസ്. അംബാസിഡറായി നോമിനേറ്റു ചെയ്യപ്പെട്ട ഹിച്ചിസണിന് ഇനി സെനറ്റിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.

ട്രമ്പ് ഭരണത്തില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കുന്ന ടെക്‌സസ്സില്‍ നിന്നുള്ള നാലാമത്തെ ആളാണ് ഹച്ചിസണ്‍. സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ് ടില്ലേഴ്‌സണ്‍, എനര്‍ജി സെക്രട്ടറി റിക് പെറി, ഓവര്‍സീസ് പ്രൈവറ്റ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ മേധാവി റെ വാഷ്‌ബേണ്‍ എന്നിവരാണ് മറ്റ് മൂന്നുപേര്‍. നാറ്റോയില്‍ യു.എസ്. അംബാസിഡറായി നോമിനേറ്റ് ചെയ്യുവാന്‍ ഏറ്റവും അനുയോജ്യമായ സ്ഥാനാര്‍ത്ഥിയാണ് ഹച്ചിസണ്‍ എന്ന ട്രമ്പ് അഭിപ്രായപ്പെട്ടു.

sen+kay+bailey+hutchison

LEAVE A REPLY

Please enter your comment!
Please enter your name here