ചെന്നൈ: ആൾ ഇൻഡ്യ മലയാളി അസോസിയേഷന്റെ (എയ്മ) രണ്ടാമത് എയ്മ അക്ഷരമുദ്ര പുരസ്ക്കാരം കഥാകൃത്തും നോവലിസ്റ്റുമായ കെ.വി.മോഹൻകുമാറിന് . ഉഷ്ണരാശി എന്ന നോവലാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്. പുന്നപ്ര-വയലാർ എന്ന ഇതിഹാസ ഭൂമിയെ സമകാല ലോകത്തിന്റെ കാഴ്ചപ്പാടിലൂടെ കണ്ടെടുക്കുന്ന വ്യത്യസ്തവും ഭദ്രവുമായ ആഖ്യാനമണ് ഉഷ്ണ രാശിയിൽ മോഹൻകുമാർ നിർവ്വഹിച്ചിരിക്കുന്നത്. 1930കൾ മുതലുള്ള കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിന്റെ സൂഷ്മ രാഷ്ട്രീയ വിശകലനം കൂടിയാണ് ഈ കൃതി.
കഥാകൃത്തും നോവലിസ്റ്റുമായ മോഹൻകുമാർ മുൻ പത്രപ്രവർത്തകർ കൂടിയാണ്‌. ഇപ്പോൾ ഇൻഡ്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ. നോവൽ, കഥ, ബാലസാഹിത്യം എന്നീ മേഖലകളിലായി പതിനെട്ട് കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇരുപത്തയ്യായിരം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്ക്കാരം ജൂലൈ 9ന് ഗോവയിൽ നടക്കുന്ന എയ്മ 10-ാം ദേശീയ സമ്മേളനത്തിൽ സമർപ്പിക്കുമെന്ന് എയ്മ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലനും ജനറൽ സെക്രട്ടറി പി.എൻ.ശ്രീകുമാറും വാർത്താക്കുറിപ്പിൽ അറിയിച്ചു.

കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി ഡോ. പി.വി.കൃഷ്ണൻ നായർ ( ചെയർമാൻ), പട്ടാമ്പി സംസ്കൃത കോളജ് മലയാള വിഭാഗം മുൻ മേധാവി പ്രൊഫ. പി.ഗംഗാധരൻ, എഴുത്തുകാരനും, മദിരാശി ലയോള കോളജ് പൗരസ്ത്യഭാഷാ വിഭാഗം മുൻ മേധാവിയും ചച്ചിത്രകാരനുമായ ഡോ.ജി.പ്രഭ, ചേർത്തല എൻ എസ് എസ് കോളജ് മലയാള വിഭാഗം അദ്ധ്യാപിക ഡോ.എൻ.രേണുക എന്നിവരടങ്ങുന്ന പുരസ്ക്കാര നിർണ്ണയ സമിതിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.ഉഷ്ണരാശിക്ക്‌ ഇതിനോടകം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട് .അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2016 17 ലെ സാഹിത്യ പുരസ്കാരവും ഉഷ്ണരാശിക്കായിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here