കൊച്ചി: കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിന്റ പുതിയ മദ്യനയം നിലവില്‍ വന്നു. ഒന്നാം തീയതി മദ്യശാലകള്‍ക്ക് അവധിയായതിനാല്‍ നാളെ മുതലേ ബാറുകള്‍ പൂര്‍ണമായും തുറക്കൂ. അതേസമയം തിരുവനന്തപുരം ജില്ലയില്‍ ചില ബാറുകള്‍ ഇന്നലെ രാത്രി തുറന്നിരുന്നു. മദ്യനയത്തിനെതിരെയുള്ള പ്രതിപക്ഷ സമരത്തിനും ഇന്ന് തുടക്കമാകും

മൂന്നുവര്‍ഷ·ത്തെ ഇടവേളയ്ക്കുശേഷമാണ് ബാറുകള്‍ തുറന്നത്. തിരുവനന്തപുരം ജില്ലയില്‍ 13 ബാറുകള്‍ക്കാണ് ലൈസന്‍സ് ലഭിച്ചത്. ഇതില്‍ തിരുവനന്തപുരം,നെയ്യാറ്റിന്‍കര,ആറ്റിങ്ങല്‍ എന്നിവിടങ്ങളിലുള്ള ബാറുകള്‍ രാത്രി തന്നെ തുറന്നു. മദ്യനയം നിലവില്‍ വരുന്നതിന് മുമ്പ് ബാറുകള്‍ തുറന്നതില്‍ അപാകതയില്ലെന്നാണ് എക്‌സൈസിന്റ വിശദീകരണം. ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറങ്ങിയപ്പോള്‍ തന്നെ അത് പ്രാബല്യത്തില്‍ വന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.

ത്രീസ്റ്റാര്‍ ഫോര്‍ സ്റ്റാര്‍ വിഭാഗങ്ങളിലായി 72 പേരാണ് ബാര്‍ലൈസന്‍സിനായി ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇതില്‍ 60 എണ്ണത്തിന് അനുമതി കൊടുത്തു. എറണാകുളത്ത് 17ഉം തൃശൂരില്‍ ഒന്‍പതും അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കാസര്‍കോട്, ഇടുക്കി,പത്തനംതിട്ട ജില്ലകളില്‍ നിന്ന് ആരും ബാറിനായി ഇതുവരെ അപേക്ഷിട്ടില്ല. ഒന്നാംതീയതി മദ്യശാലകള്‍ക്ക് അവധിയായതിനാല്‍ ലൈസന്‍സ് ലഭിച്ചവയെല്ലാം അടുത്തദിവസമേ തുറക്കൂ.

ഇവിടെയെല്ലാം വിദേശ മദ്യത്തിനൊപ്പം കള്ളും കിട്ടുമെന്നതാണ് മദ്യനയത്തിന്റ മറ്റൊരു പ്രത്യേകത. വിമാനത്താവളങ്ങളിലെ രാജ്യാന്തര ലോഞ്ചുകള്‍ക്കൊപ്പം ആഭ്യന്തര ലോഞ്ചുകളിലും മദ്യം ലഭ്യമാകും. രാവിലെ 11 മുതല്‍ രാത്രി പതിനൊന്ന് വരെയായിരിക്കും ബാറുകളുടെ സമയം. മദ്യനയത്തിനെതിരെ പരാമവധി ജനങ്ങളെ അണിനിരത്തിയുള്ള സമരത്തിനാണ് യു.ഡി.എഫ് തുടക്കമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here