കാഞ്ഞങ്ങാട്: നാട്ടില്‍ വ്യവസായം കൊണ്ടുവരാന്‍ ശ്രമിച്ച സരിത എസ്. നായര്‍ എന്തു കുറ്റമാണു ചെയ്തതെന്നു മന്ത്രി ജി.സുധാകരന്‍. അവരെ ദ്രോഹിച്ചവരെയാണ് പ്രതിക്കൂട്ടിലാക്കേണ്ടത്. മാധ്യമങ്ങള്‍ സരിതയ്ക്കു പിന്നാലെ പാഞ്ഞത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. അവര്‍ നല്ലകാര്യമല്ലേ ചെയ്തത്. നല്ല വ്യവസായത്തിനു വേണ്ടി തുറന്ന ചര്‍ച്ചയ്ക്കു ശ്രമിച്ചതു കുറ്റമാണോ. സ്ത്രീകളെ അപകടത്തിലാക്കി ആസ്വദിക്കുന്നത് മനോവൈകല്യമാണെന്നും സുധാകരന്‍ പറഞ്ഞു. കാഞ്ഞങ്ങാട്ട് ഡിവൈഎഫ്‌ഐ നടത്തിയ നിര്‍ധന വിദ്യാര്‍ഥികളെ സഹായിക്കുന്ന ജ്യോതിര്‍ഗമയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here