ഡിട്രോയിറ്റ്‌ : കെ എച്ച്.എന്‍ എ കൺവൻഷനിൽ നിറസാന്നിധ്യമായി നാഫാ അണിയറ പ്രവർത്തകർ. നാഫയുടെ രണ്ടാമത് പുരസ്കാര ചടങ്ങുകൾക്ക് കൂടുതൽ കരുത്തേകുവാനും എല്ലാ ആസ്വാദകരെയും നഫായുടെ ഭാഗമാക്കുവാനുമാണ് കെ എച്ച്.എന്‍ എ കൺവൻഷൻ നഗറിൽ നഫായുടെ സംഘം സ്റ്റാളുമായി എത്തിയത്. കെ എച്ച്.എന്‍ എയുടെ കൺവൻഷനിൽ പങ്കെടുത്തവരിൽ നിന്നും മികച്ച പ്രതികരണമായിരുന്നു ഉണ്ടായതെന്ന് നഫാ അവാർഡ് നൈറ്റ് കോ ഓർഡിനേറ്റർ അറിയിച്ചു. ന്യൂ ജേഴ്സിയിൽ നിന്നും കെ എച്ച്.എന്‍ എ യുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ;രേഖാ മേനോൻ നഫായുടെ യുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു അഭ്യുദയകാംഷി കൂടിയാണ്.

2017 ജൂലൈ 21 മുതൽ 23 വരെ അമേരിക്കയുടെ രണ്ടു പ്രധാന നഗരങ്ങളായ ന്യൂയോർക്കിലും ചിക്കാഗോയിലും ആയിരക്കണക്കിന് കാണികളുടെ സാന്നിധ്യത്തിൽ മലയാള സിനിമയിലെ ഏറ്റവും മികച്ച പുരസ്കാരദാന ചടങ്ങിന് വേദി ഒരുങ്ങുകയാണ്. ടിക്കറ്റുകൾ ഓണ്‍ ലൈൻ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിന് പുറമെ കിക്കോഫുകൾ നടത്തിയും മലയാളി കൂട്ടായ്‍മകളിലും ടിക്കറ്റുകൾ ലഭ്യമാക്കുകയാണ്. ഈ വർഷം അമേരിക്കയിൽ നടത്തുന്ന ഏറ്റവും താര സമ്പന്നമായ സിനിമാ അവാർഡ് ദാന ചടങ്ങിനാണ് അമേരിക്കൻ മലയാളികൾ കാത്തിരിക്കുന്നത്. ഫ്രീഡിയ എന്‍റർടൈമെന്‍റും കോണ്‍ഫിഡന്‍റ് ഗ്രൂപ്പും ഫ്ളവേർസ് ടിവിയും ചേർന്നു അവതരിപ്പിക്കുന്ന രണ്ടാമത് അമേരിക്കൻ നാഫ ഫിലിം അവാർഡ് 2017ന്‍റെ ആദ്യ കിക്കോഫ് ഈയിടെ ന്യൂജേഴ്‌സി യിൽ നടത്തിയിരുന്നു. അമേരിക്കയിലെ ഏറ്റവും വലിയ താര നിശയുടെ ടിക്കറ്റുകൾ ഇനി ഓണ്‍ലൈനിൽ ലഭ്യമാക്കിയതിനു പുറമെയാണ് കിക്കോഫികളിലൂടെ ടിക്കറ്റുകൾ ജനങളുടെ കയ്യിൽ എത്തുന്നതിനുള്ള കിക്കോഫികൾ നാഫാ സംഘടിപ്പിക്കുന്നതെന്നും ആനി ലിബു അറിയിച്ചു.

19665454_10156439838485884_6790762329978478143_n 19598524_10156439838350884_1120427589096873459_n 19657101_10156439838200884_3229845601477717261_n 19665096_10156440336555884_3544713913753445058_n 19665357_10156439838335884_2593382988420935040_n

LEAVE A REPLY

Please enter your comment!
Please enter your name here