പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ നടന്ന പിവൈപിഎ മലബാർ മേഖലാ പൊതുയോഗവും ഐപിസി മലബാർ മേഖലാ കമ്മറ്റിയും സംയുക്തമായി പിവൈപിഎ മലബാർ കോർഡിനേഷൻ കമ്മറ്റിയെ തിരെഞ്ഞെടുത്തു.  യോഗത്തിൽ ഐപിസി മേഖലാ പ്രസിഡണ്ട് പാസ്റ്റർ ജോൺ ജോർജ് അധ്യക്ഷത വഹിക്കുകയും ഐപിസി മേഖലാ സെക്രട്ടറി പാസ്റ്റർ ബിജോയ് കുര്യാക്കോസ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുകയും ചെയ്തു. ഐപിസി സംസ്ഥാന കൌൺസിൽ അംഗങ്ങളായ ജോർജ് തോമസ്, സജി മത്തായി കാതേട്ട്, വിഎസ് ചാക്കോ എന്നിവർ ആശംസകൾ അറിയിച്ചു. കോർഡിനേഷൻ കമ്മറ്റി ഭാരവാഹികൾ: സാം കൊണ്ടാഴി-മലപ്പുറം (പ്രസിഡണ്ട്), പാസ്റ്റർ ജോജി എബ്രഹാം-മലപ്പുറം, പാസ്റ്റർ ജോൺസൺ കുര്യൻ-കണ്ണൂർ (വൈ. പ്രസിഡണ്ടുമാർ), പാസ്റ്റർ ജോബിൻ കെ. ജോൺ- വയനാട് ( സെക്രട്ടറി), രൂപേഷ് മാത്യു-കോഴിക്കോട്, പാസ്റ്റർ ജയിംസ് വറുഗീസ്-പാലക്കാട് ( ജോ. സെക്രട്ടറിമാർ) , സന്ദീപ് വിളമ്പുക്കണ്ടം-വയനാട് (ട്രഷറാർ), പാസ്റ്റർ പ്രയ്സൺ മാത്യു-മലപ്പുറം (പബ്ലിസിറ്റി കൺവീനർ), പാസ്റ്റർ പ്രതീഷ് ജോസഫ്-പാലക്കാട് (ജനറൽ കോർഡിനേറ്റർ), ഫിന്നി ജോൺ-പാലക്കാട്, പാസ്റ്റർ. സ്റ്റീഫൻ മാത്യു-മലപ്പുറം, പാസ്റ്റർ സുനിൽ ബാബു- കോഴിക്കോട്, ജോനാഥാൻ പ്രയ്സ്-വയനാട്, പാസ്റ്റർ. അനീഷ് വൽസൺ- കണ്ണൂർ, പാസ്റ്റർ ശ്യാം രാജ്- കാസർഗോഡ്( കമ്മറ്റി അംഗങ്ങൾ). പാലക്കാട് മുതൽ കാസർക്കോഡ് വരെയുള്ള മലബാർ മേഖലയിൽ 450 ലോക്കൽ, 32 സെൻറർ, 5 സോണൽ പിവൈപിഎ കമ്മറ്റികൾ സജീവമായി പ്രവർത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here