ടൊറന്റോ: കാനഡ സ്‌പിരിച്ചുവൽ  യൂത്ത്‌  ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ “എവൈക്ക് 2017 ടൊറന്റോ ’ ജൂലൈ 28,29 തീയതികളിൽ എറ്റോബികോക്കിലുള്ള  എബണ്ടന്റ് ലൈഫ് ക്രിസ്ത്യന് അസംബ്ലി, 145, ഡിക്സണ് റോഡിൽ വച്ചു നടത്തപ്പെടും. 28-നു വെള്ളിയാഴ്ച വൈകിട്ട് 7.30-നും, ശനിയാഴ്ച രാവിലെ 10 നും വൈകിട്ട് 7 മണിക്കുമാണ് പ്രധാന മീറ്റിംഗുകൾ .

പാസ്റ്റർ  ബെൻസൺ  മത്തായി മുഖ്യ പ്രഭാഷകനായിരിക്കുന്ന മീറ്റിംഗുകളിൽ ടൊറന്റോയിലെ പ്രമുഖ സംഗീത ഗ്രൂപ്പായ ഇന്സ്പിരേഷൻസ്  ബാന്റും പാസ്റ്റർ  ചാർലി  സാം ബാബുവും സംഗീത ശുശ്രൂഷയ്ക്ക്  നേതൃത്വം നല്കും.

ജൂലൈ 29-നു ശനിയാഴ്ച രാവിലെ 10 മുതല് വൈകുന്നേരം 4 വരെ 15 വയസ്സിനു താഴെയുള്ള കുട്ടികൾക്കായ്  തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട്  കാനഡ ഒരുക്കുന്ന കിഡ്സ്  ഫെസ്റ്റും ഈ സമ്മേളനത്തിന്റെ  പ്രത്യേകതയാണ്.

കാനഡയിലെ വിവിധ പ്രവിശ്യകളിലുള്ള മുപ്പത്തിൽപ്പരം  ചർച്ചുകളിലെ  യുവജനങ്ങളുടെ കൂട്ടായ്മയാണ് കാനഡ സ്‌പിരിച്ചുവൽ  യൂത്ത്‌  ഗ്രൂപ്പ്.

കൂടുതൽ  വിവരങ്ങൾക്ക്  ബന്ധപ്പെടുക: സാം പടിഞ്ഞാറേക്കര 905 516 2345, ഷാരോൺ  മാത്യു (647 764 9518), ബിമൽ  റോയി കാവാലം 647 786 9660.

image1

LEAVE A REPLY

Please enter your comment!
Please enter your name here