ഷിക്കാഗോ: ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലിലെ ദുക്‌റാന തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ ആറാം തീയതി വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ആഘോഷമായ സുറിയാനി ഭാഷയിലുള്ള വി. കുര്‍ബാന നടത്തുന്നു. ഈശോയുടെ മാതൃഭാഷയായ സുറിയാനിയിലാണ് പരമ്പരാഗതമായി സീറോ മലബാര്‍ റീത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നത്. രണ്ടാം വത്തിക്കാന്‍ സുനഹദോസിനു ശേഷം 1968-ലാണ് സുറിയാനിയില്‍ നിന്നും വിശുദ്ധ കുര്‍ബാന മലയാളത്തിലേക്ക് തര്‍ജിമ ചെയ്തത്.

ഷിക്കാഗോ രൂപതയില്‍ ഇപ്പോള്‍ ശുശ്രൂഷ ചെയ്യുന്ന റവ.ഫാ. വില്‍സണ്‍ കണ്ടംകേരി, ഫാ. ഫ്രാന്‍സീസ് നമ്പ്യാപറമ്പില്‍ എന്നിവരാണ് സുറിയാനി കുര്‍ബാന അര്‍പ്പിക്കുന്നത്. പോളി വാത്തിക്കുളത്തിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം വിശുദ്ധ കുര്‍ബാനയ്ക്ക് ഗീതങ്ങള്‍ ആലപിക്കുന്നതാണ്.

സുറിയാനി കുര്‍ബാന മുതിര്‍ന്ന തലമുറയ്ക്ക് ഒരു നല്ല ഓര്‍മ്മപുതുക്കല്‍ അനുഭവമായിരിക്കുമെന്നു കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലും, അസി. വികാരി റവ.ഡോ. ജയിംസ് ജോസഫും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here