ന്യൂയോര്‍ക്ക്: 2018   ജൂലൈ 4  മുതല്‍ 7  വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ   വെച്ച്‌  നടക്കുന്ന  ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനോട് അനുബന്ധിച്ചുള്ള ബ്യൂട്ടി പേജന്റ് മത്സരത്തിന്റെ  ചെയർപേഴ്സൺ ആയി    ലൈസി അലക്സിനെ  തിരഞ്ഞെടുത്തതായി പ്രസിഡന്റ് തമ്പി ചാക്കോ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ  അറിയിച്ചു.

ഫൊക്കാനാ നാഷണല്‍ കമ്മിറ്റി മെമ്പർ FOKANA വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി,എച്.വി.എം.എ മുന്‍ സെക്രട്ടറി,സീറോ റോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്  നാഷണല്‍ ജോയിന്റ് സെക്രട്ടറി,  നാഷണല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെംബര്‍  എന്നീ നിലകളില്‍ പ്രവര്‍ത്തിപരിചയമുള്ളതും   ഫൊക്കാനായുടെ നിരവധി  കണ്‍വെന്‍ഷന്റെ ടാലന്‍ഡ് മത്സരങ്ങളുടെയും  , ബ്യൂട്ടി പേജന്റ് മത്സരങ്ങൾ   തുടങ്ങി ഒട്ടേറെ സൗന്ദര്യ മത്സരങ്ങൾക്ക് ചുക്കാൻ പിടിച്ച  ഒരു ബഹുമുഖപ്രതിഭയെന്നു  നിസംശയം വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് ലൈസി അലക്സ്.ചിന്താഗതികളിലും പ്രവര്‍ത്തനത്തിലും വ്യക്തമായ കാഴ്ചപ്പാടുള്ള വനിതയാണ്അവർ . 

ഫൊക്കാനാ നാഷണല്‍ കമ്മിറ്റി മെമ്പർ അലക്സ് തോമസ്സിന്റെ പത്നിയും രണ്ടു കുട്ടികളുടെ മാതാവുമായ ലൈസി അറിയപ്പെടുന്ന ഒരു നര്‍ത്തകിയും,അനുഗൃഹീത കലാകാരിയുമാണ്.

 തന്റെ തിരക്കേറിയ അമേരിക്കന്‍ ജീവതത്തില്‍ നിന്ന് സമയം കണ്ടെത്തി സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുന്ന ലൈസ്സി ഈ  സ്ഥാനത്തിന് എന്തുകൊണ്ടും അർഹയാണെന്ന് കണ്‍വന്‍ഷൻ കൺവീനർ മാധവൻ നായർ   അഭിപ്രായപ്പെട്ടു.

lizy alex

LEAVE A REPLY

Please enter your comment!
Please enter your name here