ന്യൂ യോർക്ക്: ഫൊക്കാന ഫിനാൻസ് കമ്മറ്റി ചെയർമാനായി വിൻസെന്റ് ഇമ്മാനുവേലിനേയും സ്പോക്സ്പേഴ്സണായി പി ഡി ജോർജ് നടവയലിനേയും നിയോഗിച്ചു. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ , ജനറൽ സെക്രെട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറാർ  ഷാജി വർഗീസ് എന്നിവർ സംയുക്ത പത്രക്കുറിപ്പിൽ
അറിയിച്ചതാണിക്കാര്യം.
2018 ജൂലയ്‌  4 മുതൽ 7 വരെ  ഫിലഡൽഫിയ  വലിഫോർജ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഫൊക്കാന നാഷണൽ കൺവെൻഷനുള്ള  സാമ്പത്തിക സമാഹരണവും ക്രമീകരണങ്ങളും;ഫൊക്കാനയുടെ സംസ്കരികവും സാമുഹികവുമായ  ദാർശനീക കാഴ്ച്ചപ്പാടുകളുടെ കാലോചിതമായ പ്രസരണവുമാണ് ഈ  നിയമനങ്ങൾ  കൊണ്ട് ലക്ഷ്യമിടുന്നതെന്ന്  ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ പറഞ്ഞു. ഈ കാര്യങ്ങൾ നിർവഹിക്കുന്നതിന് വിൻസെന്റ് ഇമ്മാനുവേലിന്റെ  സാമ്പത്തിക നയകാര്യ സമർഥ്യവും  ജോർജ് നടവയലിന്റെ രചനാ പരിചയങ്ങളും  സഹായിക്കുമെന്ന് തമ്പി ചാക്കോ ചുണ്ടികാണിച്ചു.
മാദ്ധ്യമ  പ്രവർത്തകൻ, ബിസിനസ്സ്കാരൻ, സാമൂഹ്യ പ്രവർത്തകൻ,നയചതുരൻ എന്നീ  നിലകളിൽ  വിൻസെന്റ് കഴിഞ്ഞ 35  വർഷമായി അമേരിക്കൻ മലയാളികൾക്ക് സുപരിചിതനാണ്. എഴുതുകാരൻ , പത്രപ്രവർത്തകൻ, കേരള  പബ്ലിക് സർവീസ്  കമ്മീഷണിലെ  മുൻ ഉദ്യോഗസ്ഥൻ   എന്നീനിലകളിൽ പി ഡി ജോർജ് നടവയൽ  ശ്രദ്ധേയനാണ്.
ഫൊക്കാന ഭാരവാഹികളായ  തമ്പി ചാക്കോ (പ്രസിഡന്റ് ) ഫിലിപ്പോസ് ഫിലിപ്പ് (ജനറൽ  സെക്രട്ടറി )   ഷാജി വർഗീസ്(ട്രഷറാർ) ജോയി  ഇട്ടൻ ( എക്സികുട്ടീവ് വൈസ് പ്രസിഡന്റ് )ജോസ് കാനാട്ട്(വൈസ് പ്രസിഡന്റ്)ജോർജി  വർഗീസ് (ട്രസ്റ്റീ ബോർഡ് ചെയർമാൻ) പോൾ കറുകപ്പള്ളിൽ (ഫൌണ്ടേഷൻ ചെയർമാൻ) മാധവൻ നായർ (കൺവെൻഷൻ ചെയർമാൻ) ലീലാ മാരേട്ട് (ഫൊക്കാന ദേശിയ വനിതാ വിഭാഗം ചെയർപേഴ്സൺ )ഡോ. മാത്യു വർഗീസ് (അസ്സോസിയേറ്റ് സെക്രട്ടറി) ഏബ്രഹാം വര്‍ഗീസ്(അഡീഷണല്‍ അസോ. സെക്രട്ടറി)ഏബ്രഹാം കളത്തില്‍( അസോ. ട്രഷറര്‍) സണ്ണി മറ്റമന(അഡീ. അസോ. ട്രഷറര്‍) സുധാ കർത്താ (നാഷണൽ കോർഡിനേറ്റർ ) എന്നിവർ ഉൾപ്പെടുന്ന സമിതികളും മറ്റു ഫൊക്കാനാ സമിതികളും ഫൊക്കാന ഫൊക്കാന പ്രവർത്തനങ്ങളിൽ പുലർത്തുന്നശ്രദ്ധയുടെസാഫല്യം  മിഴിവുറ്റതാക്കുകയാണ്   ദ്യത്യം.  

LEAVE A REPLY

Please enter your comment!
Please enter your name here