ന്യു യോര്‍ക്ക്: ദീഘകാലം ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവക സെക്രട്ടറിയും കൈക്കാരനുമായിരുന്ന തോമസ് ചാമക്കാല (73) ജൂലൈ 7-നു നിര്യാതനായി. കോട്ടയം ജില്ലയിലെ കടപ്പൂര്‍ സ്വദേശിയാണ്. നാല്പതു വര്‍ഷമായി യോങ്കേഴ്‌സിലാണു താമസം

ബ്രോങ്ക്‌സ് ഇടവക സ്ഥാപിക്കാന്‍ മുന്‍ കൈ എടുത്തവരില്‍ പ്രമുഖനാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഇടവക തിരുന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തെ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി ആദരിക്കുകയും ചെയ്തിരുന്നു

ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ആദ്യകാല നേതാക്കളിലൊരാളായിരുന്നു. വിവിധ മലയാളി അസോസിയേഷനുകളിലും പ്രവര്‍ത്തിച്ചു. കലാരംഗത്തും സജീവമായിരുന്നു. വിവിധ നാടകങ്ങളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ന്യു യോര്‍ക് ട്രാന്‍സിറ്റ് അറ്റോറിട്ടി ഉദ്യോഗസ്ഥനായിരുന്നു

നീണ്ടൂര്‍ വാളമ്പറമ്പില്‍ കുടുംബാംഗം അന്നമ്മയാണു ഭാര്യ.
മക്കള്‍ ലൊവീന, ലിഷ. മരുമകന്‍: ബോട്ടോ.

പൊതുദര്‍ശനം: ജൂലൈ 9 ഞായര്‍; ജൂലൈ 10 തിങ്കള്‍:4 മുതല്‍ 8 വരെ: ഫ്‌ളിന്‍ മെമ്മോറിയല്‍ ഹോം, 1652 സെന്റ്രല്‍ പാര്‍ക്ക് അവന്യു, യോങ്കേഴ്‌സ്, ന്യു യോര്‍ക്-10710
സംസ്‌കാര ശൂശ്രൂഷ ജൂലൈ 11 ചൊവ്വ രാവിലെ 10 മണിക്ക് ബ്രോങ്ക്‌സ് ഫൊറോണ ദേവാലയയത്തില്‍ (810 ഇ, 221 സ്റ്റ്രീറ്റ്)

തുടര്‍ന്ന് സംസ്‌കാരം വൈറ്റ് പ്ലെയ്ന്‍സിലുള്ള മൗണ്ട് കാല്‍ വരി സെമിത്തേരിയില്‍ 575 ഹില്‍ സൈഡ് അവന്യു, വൈറ്റ് പ്ലെയ്ന്‍സ്, ന്യു യോര്‍ക്ക്-10603

വിവരങ്ങള്‍ക്ക് ജോട്ടി 914 806 7052
Thomas Chamakala2 (2)

LEAVE A REPLY

Please enter your comment!
Please enter your name here