വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആദ്യകാലംമുതലുള്ള പ്രവർത്തകനും അമേരിക്കൻ മലയാളികൾക്ക് കലാ സംസ്കരിക രംഗങ്ങളിൽ വളരെ അധികം സംഭാവന ചെയ്തിട്ടുള്ളതും വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കലാപരിപാടികളിൽ ആദ്യകാലം മുതലുള്ള നിറസാനിദ്യയവും ആയിരുന്ന തോമസ് ചാമക്കാലയുടെ (73) നിരിയണത്തിൽ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തതി. അദ്ദേഹം കോട്ടയം ജില്ലയിലെ കടപ്പൂര്‍ സ്വദേശിയാണ്.നീണ്ടൂര്‍ വാളമ്പറമ്പില്‍ കുടുംബാംഗം അന്നമ്മയാണു ഭാര്യ.മക്കള്‍ ലൊവീന, ലിഷ. മരുമകന്‍: ബോട്ടോ.

ന്യു യോര്‍ക് ട്രാന്‍സിറ്റ് അറ്റോറിട്ടി ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രവർത്തനത്തോടൊപ്പംതന്നെ,അസോസിയേഷന്റെവിവിധ നാടകങ്ങളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ദീഘകാലം ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവക സെക്രട്ടറിയും ബ്രോങ്ക്‌സ് ഇടവക സ്ഥാപിക്കാന്‍ മുന്‍ കൈ എടുത്തവരില്‍ പ്രമുഖനാണ്.ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ആദ്യകാല നേതാക്കളിലൊരാളായിരുന്നു.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി എക്സി.കമ്മിറ്റി, കമ്മിറ്റി മെംബേർസ്,ട്രസ്റ്റീ ബോർഡ്‌ മെമ്പർസ് തുടങ്ങിയവര്‍ അനുശോചിച്ചു.

Thomas Chamakala2 (2)

LEAVE A REPLY

Please enter your comment!
Please enter your name here