തിരുവനന്തപുരം: ശമ്പളവര്‍ധനയുള്‍പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളും നഴ്‌സുമാരുമായി മുമ്പ് ചര്‍ച്ച നടത്തിയിരുന്നു.ഉച്ചയ്ക്ക് രണ്ടിന് തൊഴില്‍വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യവസായ ബന്ധസമിതിയും മിനിമം വേതനസമിതിയുമായി ചര്‍ച്ച നടത്തും. സെക്രട്ടേറിയറ്റിന് മുന്നിലെ നഴ്‌സുമാരുടെ സമരം ഇന്ന് 12ാം ദിവസത്തിലേക്ക് കടന്നു.
അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ കൂട്ട അവധിയെടുത്ത് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന നിലപാടിലാണ് നഴ്‌സുമാരുടെ സംഘടനകള്‍. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളെ പ്രചരിപ്പിക്കാതെ നാളെ മുതല്‍ നിസഹകരണ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 20ാം തീയതി മുതല്‍ അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്നും നഴ്‌സുമാരുടെ സംഘടന അറിയിച്ചിട്ടുണ്ട്.
സുപ്രീം കോടതി നിശ്ചയിച്ച പ്രകാരമുള്ള ശമ്പളം നല്‍കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. ഗവണ്‍മെന്റ് നേഴ്‌സുമാര്‍ക്ക് തുല്യമായ ശമ്പളം നല്‍കണമെന്നായിരുന്നു കോടതി നിയോഗിച്ച സമിതി നിര്‍ദ്ദേശിച്ചത്. അടിസ്ഥാന ശമ്പളം 20,000 രൂപയിലധികമായി ഉയര്‍ത്തണമെന്ന ഉറച്ചനിലപാടിലാണ് നഴ്‌സുമാര്‍.
അതേസമയം സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ നടത്തുന്ന സമരം 12ാം ദിവസത്തിലേക്ക് കടക്കുകയാണ്.സെക്രട്ടേറിയറ്റിന് മുന്നിലെ നഴ്‌സുമാരുടെ സമരം ഇത്രയും ദിവസം പിന്നിട്ടിട്ടും നഴ്‌സുമാര്‍ക്ക് അനുകൂല തീരുമാനമില്ലാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട് .അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ കൂട്ട അവധിയെടുത്ത് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന നിലപാടിലാണ് നഴ്‌സുമാരുടെ സംഘടനകള്‍. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളെ പ്രചരിപ്പിക്കാതെ നാളെ മുതല്‍ നിസഹകരണ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 20ാം തീയതി മുതല്‍ അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്നും നഴ്‌സുമാരുടെ സംഘടന വ്യക്തമാക്കി.
സുപ്രീം കോടതി നിശ്ചയിച്ച പ്രകാരമുള്ള ശമ്പളം നല്‍കണമെന്നാണ് നഴ്‌സുമാരുടെ ന്യായമായ ആവശ്യം. ഗവണ്‍മെന്റ് നേഴ്‌സുമാര്‍ക്ക് തുല്യമായ ശമ്പളം നല്‍കണമെന്നായിരുന്നു കോടതി നിയോഗിച്ച സമിതി നിര്‍ദ്ദേശിച്ചത്. അടിസ്ഥാന ശമ്പളം 20,000 രൂപയിലധികമായി ഉയര്‍ത്തി നീതി പുലര്‍ത്തണമെന്ന് നഴ്‌സുമാരുടെ അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here