വാഷിംഗ്ടണ്‍: ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിമാനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്കില്‍ നിന്ന് മധ്യപൂര്‍വേഷ്യയിലെ രണ്ടു വിമാനക്കമ്പനികളെ കൂടി യുഎസ് ഒഴിവാക്കി. കുവൈറ്റ് എയര്‍വേയ്‌സിനെയും റോയല്‍ ജോര്‍ദാനിയനെയുമാണ് പുതുതായി ഒഴിവാക്കിയത്. ഇതോടെ, ലാപ്‌ടോപ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ടാബ്‌ലറ്റ് തുടങ്ങിയവ ഹാന്‍ഡ് ബാഗേജില്‍ കൊണ്ടുപോകാം. റോയല്‍ ജോര്‍ദാനിയന്‍ അമേരിക്കയിലെ മൂന്നു നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്.

അമേരിക്ക പുറത്തിറക്കിയ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചതോടെ അമേരിക്കന്‍ ആ്യന്തരസുരക്ഷാ വകുപ്പാണ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കിയത്. ഇത്തിഹാദ്, എമിറേറ്റ്‌സ്, തുര്‍ക്കിഷ് എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വേയ്‌സ് തുടങ്ങിയ കന്പനികളെ കഴിഞ്ഞാഴ്ച ലാപ്‌ടോപ് വിലക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സൗദി അറേബ്യയുടെ എയര്‍ലൈന്‍സിന്റെ വിലക്കുകള്‍ ജൂലൈ19 നു മുമ്പ് മാറ്റുമെന്നാണ് അറിയിപ്പ്.

കഴിഞ്ഞ മാര്‍ച്ചിലാണ് ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഖത്തര്‍ ഉള്‍പ്പെടെയുള്ള എട്ട് രാജ്യങ്ങളിലെ പത്തോളം വിമാനത്താവളങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here