ചങ്ങനാശേരി: മലയാളി നഴ്‌സിനെ ദുബായിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സിപിഎം പായിപ്പാട് ലോക്കല്‍ കമ്മിറ്റിയംഗവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ചങ്ങനാശേരി പായിപ്പാട് മുണ്ടുകോട്ടാല്‍ രാജു കോട്ടപ്പുഴയ്ക്കലിന്റെ മകള്‍ ശാന്തി തോമസാണ് (30)ഫാനില്‍ തൂങ്ങി മരിച്ചതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചത്.

എന്നാല്‍, സംവത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു.ര്‍ത്താവ് ആലപ്പുഴ തത്തംപള്ളി സ്വദേശി ജോബിയുടെ സഹോദരന്‍ ആലപ്പുഴയിലുള്ള ബോബിയാണു ശാന്തിയുടെ മരണ വിവരം വീട്ടുകാരെ അറിയിച്ചത്. ശാന്തിയുടെ പിതാവ് രാജുവിനെ ശനിയാഴ്ച രാത്രി 11.30ഓടെ ബോബി ഫോണില്‍വിളിക്കുക യായിരുന്നു.
ശാന്തിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പിതാവ് രാജു പറഞ്ഞു. കഴിഞ്ഞ രണ്ടു മാസമായി ര്‍ത്താവ് തന്നെ മര്‍ദിക്കുന്നതായി മകള്‍ ഫോണില്‍ നിരന്തരം പറഞ്ഞിരുന്നതായും രാജു കൂട്ടിച്ചേര്‍ത്തു. മകളുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും ചങ്ങനാശേരി ഡിവൈഎസ്പിക്കും പരാതി നല്‍കി യെന്നും രാജു പറഞ്ഞു. ആന്‍ മരിയയാണ് ശാന്തിയുടെ മകള്‍. ശാന്തിയുടെ അമ്മ: ഗീതാ തോമസ് (പായിപ്പാട് മുന്‍ ഗ്രാമപഞ്ചായത്തംഗം).സഹോദരങ്ങള്‍ നിമ്മി തോമസ്, അലന്‍ തോമസ്.

LEAVE A REPLY

Please enter your comment!
Please enter your name here