ജിദ്ദ: വിദേശി നഴ്‌സുമാരെ പ്രാദേശികമായി റിക്രൂട്ട് ചെയ്യുന്നത് കുവൈത്ത് നിര്‍ത്തലാക്കി. എന്നാല്‍ കുവൈത്തില്‍ നിന്ന് നഴ്‌സിങ് പാസായവര്‍ക്ക് ഈ വ്യവസ്ഥയില്‍ ഇളവ് ലഭിക്കും.

കുവൈത്തില്‍ എത്തിയശേഷം ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ ജോലി നേടുന്ന രീതി പൂര്‍ണമായി ഇല്ലാതാക്കുന്നതാണ് പുതിയ നീക്കം. സന്ദര്‍ശക വീസയിലും ആശ്രിതവീസയിലും കുവൈത്തിലെത്തി ജോലി തേടുന്ന നഴ്‌സുമാരെയാണ് ഇത് പ്രധാനമായും ബാധിക്കുക. പ്രാദേശി റിക്രൂട്ട്‌മെന്റ് ഒഴിവാക്കി, വിദേശരാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് വഴിയായിരിക്കും ഇനി മുതല്‍ നിയമനങ്ങള്‍. ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള സംഘം വിദേശത്തെത്തി നേരിട്ട് ഇന്റര്‍വ്യൂ നടത്തിയായിരിക്കും നഴ്‌സുമാരെ ജോലിക്കായി തിരഞ്ഞെടുക്കുക. കാര്യക്ഷമതയും ഉയര്‍ന്ന് നിലവാരവുമുള്ള നഴ്‌സുമാരെ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.

അതേസമയം പൗരത്വമില്ലാതെ കുവൈത്തില്‍ ജീവിക്കുന്നവരും, ചില അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരും കുവൈത്തില്‍ തന്നെ നഴ്‌സിങ് പഠിച്ച് സര്‍ട്ടിഫിക്കറ്റ് സന്പാദിക്കുന്നുണ്ട്. ഇവര്‍ക്ക് പ്രാദേശികമായി നടത്തുന്ന റിക്രൂട്ട്്‌മെന്റ് വഴി ജോലി നല്‍കുന്നതിന് തടസങ്ങളില്ല. ഇതിനു പുറമേ തൊഴിലാളികളെ വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യുന്‌പോള്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസിയുമായി ബന്ധിപ്പിച്ച് പുതിയ സൗകര്യം ഏര്‍പ്പെടുത്തും. ആദ്യഘട്ടത്തില്‍ ഈജിപ്തില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റിനാണ് ഈ സംവിധാനം കൊണ്ടുവരിക. ഇത് വിജയകരമായാല്‍ ഇന്ത്യയില്‍ നിന്നും ഈ സൗകര്യം ഏര്‍പ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here