Home / ഇന്ത്യ / കന്നുകാലി വിജ്ഞാപനത്തിനു സ്റ്റേ
beef

കന്നുകാലി വിജ്ഞാപനത്തിനു സ്റ്റേ

ന്യൂഡല്‍ഹി: കശാപ്പിനുളള കന്നുകാലി വില്‍പനയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന് രാജ്യവ്യാപക സ്റ്റേ. മധുര ഹൈക്കോടതി ബെഞ്ചിന്റെ ഉത്തരവ് രാജ്യ വ്യാപകമാക്കുകയായിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. വിജ്ഞാപനം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രാജ്യവ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തന്ത്രപരമായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. വിജ്ഞാപനം സ്റ്റേ ചെയ്ത മധുര ഹൈക്കോടതി ബെഞ്ചിന്റെ തീരുമാനത്തെ കേന്ദ്രം എതിര്‍ത്തില്ല. സ്റ്റേ തമിഴ്‌നാട്ടില്‍ മാത്രമല്ല, രാജ്യത്താകമാനം വ്യാപിപ്പിക്കാന്‍ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. ജീവനോപാധിയെ അനിശ്ചിതത്വത്തിലാക്കരുതെന്നും കോടതി നിരീക്ഷിച്ചു. ഓഗസ്റ്റ് അവസാനത്തോടെ വിജ്ഞാപനം ഭേദഗതി ചെയ്യുമെന്നും ഇതുസംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. ഒട്ടേറെ പരാതികളും നിര്‍ദേശങ്ങളും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചുവരികയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ,വിജ്ഞാപനത്തെ എതിര്‍ത്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജികള്‍ കോടതി തീര്‍പ്പാക്കി.

ന്യൂഡല്‍ഹി: കശാപ്പിനുളള കന്നുകാലി വില്‍പനയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന് രാജ്യവ്യാപക സ്റ്റേ.

User Rating: Be the first one !

ന്യൂഡല്‍ഹി: കശാപ്പിനുളള കന്നുകാലി വില്‍പനയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന് രാജ്യവ്യാപക സ്റ്റേ. മധുര ഹൈക്കോടതി ബെഞ്ചിന്റെ ഉത്തരവ് രാജ്യ വ്യാപകമാക്കുകയായിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. വിജ്ഞാപനം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

രാജ്യവ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തന്ത്രപരമായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. വിജ്ഞാപനം സ്റ്റേ ചെയ്ത മധുര ഹൈക്കോടതി ബെഞ്ചിന്റെ തീരുമാനത്തെ കേന്ദ്രം എതിര്‍ത്തില്ല. സ്റ്റേ തമിഴ്‌നാട്ടില്‍ മാത്രമല്ല, രാജ്യത്താകമാനം വ്യാപിപ്പിക്കാന്‍ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. ജീവനോപാധിയെ അനിശ്ചിതത്വത്തിലാക്കരുതെന്നും കോടതി നിരീക്ഷിച്ചു.

ഓഗസ്റ്റ് അവസാനത്തോടെ വിജ്ഞാപനം ഭേദഗതി ചെയ്യുമെന്നും ഇതുസംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. ഒട്ടേറെ പരാതികളും നിര്‍ദേശങ്ങളും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചുവരികയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ,വിജ്ഞാപനത്തെ എതിര്‍ത്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജികള്‍ കോടതി തീര്‍പ്പാക്കി.

Check Also

social

സോഷ്യല്‍മീഡിയയ്ക്കു മൂക്കുകയറാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, സ്‌കൈപ്പ് തുടങ്ങിയ …

Leave a Reply

Your email address will not be published. Required fields are marked *