ന്യൂയോർക്ക്: മലങ്കര സഭയുടെ പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ന്യൂയോർക്ക് എയർപോർട്ടിൽ ഊഷ്മള സ്വീകരണം. മലങ്കര സഭയുടെ സുപ്രധാനമായ സുപ്രിം കോടതി വിധിക്കു ശേഷം അമേരിക്കയിൽ ആദ്യമായി സന്ദർശനം നടത്തുന്ന മലങ്കര സഭയുടെ പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ന്യൂയോർക്ക് എയർപോർട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി. മാവേലിക്കര ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയും, നിലയ്ക്കൽ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ജോഷ്വാ മാർ നിക്കോദിമോസ്, നോർത്തീസ്റ് അമേരിക്കൻ ഭദ്രാസന ചാൻസലർ ഫാ:തോമസ് പോൾ, സഭാ മാനേജിങ് കമ്മിറ്റി അംഗം റോയി എണ്ണശേരി, മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ ആയ പോൾ കറുകപ്പിള്ളിൽ, ഫിലിപ്പോസ് ഫിലിപ്പ്, റെവ.ഫാ:എബി ജോർജ്ജ്, റെവ.ഫാ: കെ.കെ.കുര്യാക്കോസ്, റെവ.ഫാ:ഈസ് ജോൺസൺ, ഡീക്കൻ ഡെന്നിസ് മത്തായി, ക്രിസ് കുര്യാക്കോസ്, റെജു ഫിലിപ്പോസ്പ എന്നിവർ പങ്കെടുത്തു.

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം ഡാൽട്ടണിൽ വാങ്ങിച്ചിരിക്കുന്ന മുന്നൂറ് ഏക്കർ സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന റിട്രീറ്റ് സെന്ററിന്റെ കൂദാശയും ഉദ്‌ഘാടനവും നിർവഹിക്കുന്നതിന് വേണ്ടിയാണ് പരിശുദ്ധ കത്തോലിക്കാ ബാവ എത്തിയിട്ടുള്ളത്. അമേരിക്കൻ ഭദ്രാസനാധിപൻ അഭി: നിക്കോളവാസ് തിരുമേനിയുടെ നേതൃത്വത്തിൽ അമേരിക്കൻ ഭദ്രാസനത്തിൽ നടക്കുന്ന ആത്മീയ വളർച്ചയിൽ താൻ അതീവ സന്തുഷ്ടൻ ആണെന്ന് എയർപോർട്ടിൽ നടന്ന ചെറിയ ചടങ്ങിൽ പറയുകയുണ്ടായി. മലങ്കര സഭാ കേസിൽ സഭയ്ക്കുണ്ടായ വിജയത്തിൽ സന്തോഷിക്കുന്നതോടൊപ്പം ദൈവത്തിനെ സ്തുതിക്കുകയും ഈ വിധി സഭ ഒന്നാകുന്നതിനു വേണ്ടി എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പരിശുദ്ധ കത്തോലിക്കാ ബാവ അമേരിക്കൻ ഭദ്രാസനം സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസിൽ അദ്ദേഹം മുന്ന് ദിവസവും മുഖ്യ സാന്നിധ്യം ആയിരിക്കും. അതിനു ശേഷമാണ് റിട്രീറ്റ് സെന്റർ ഉത്‌ഘാടനം അദ്ദേഹം നിർവഹിക്കുക. ഫാമിലി ആൻഡ് യൂത്ത് കോണ്ഫറന്സിലും, റിറ്റ്രീറ് സെന്ററിന്റെ ഉത്‌ഘാടനത്തിലും പരിശുദ്ധ കത്തോലിക്കാ ബാവയുടെ സാന്നിധ്യം അമേരിക്കൻ ഭദ്രാസനത്തിനു വലയയ് ഉണർവ്വാണ്‌ സമ്മാനിക്കുന്നതെന്നു സ്വീകരണത്തിൽ പങ്കെടുത്ത എല്ലാവരും അറിയിച്ചു

DSC_5013

DSC_5021 DSC_5018 DSC_5014 DSC_5010

LEAVE A REPLY

Please enter your comment!
Please enter your name here