ന്യൂഡല്‍ഹി: ഐഎസ് ബന്ധം സംശയിക്കുന്ന മലയാളി വ്യാജ പാസ്‌പോര്‍ട്ടുമായി ഡല്‍ഹി പൊലീസ് പിടിയില്‍.

തുര്‍ക്കിയില്‍ നിന്നും അധികൃതര്‍ കയറ്റി വിട്ട കണ്ണൂര്‍ സ്വദേശി ഷാജഹാന്‍ വള്ളുവക്കണ്ടി എന്നയാളെ ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ്‌ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

വ്യാജ പാസ്‌പോര്‍ട്ടുമായി നേരത്തെ രണ്ട് തവണ ഷാജഹാന്‍ തുര്‍ക്കിയില്‍ പോയെന്നും സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ചെന്നുമാണ് പൊലീസ് പറയുന്നത്.

ഇയാള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന തരത്തിലുള്ള വിവരങ്ങള്‍ അമേരിക്കന്‍ ചാര സംഘടനയായ സിഐഎ ആണ് നല്‍കിയതെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഐജി പിഎസ് കുശ്വാഹ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here