കേരളത്തിൽ നടക്കുന്ന നഴ്സുമാരുടെ വർഷങ്ങളുടെ പഴക്കമുണ്ട് എത്രയോ സമരങ്ങൾ നടന്നിരിക്കുന്നു കാര്യമായ ഒരു മാറ്റങ്ങളും ഇത്തരം സമരങ്ങൾ കൊണ്ട് ഉണ്ടായതായി തോന്നിയിട്ടില്ല എങ്കിലും ഇത്തവണ അങ്ങനെയൊന്നുമില്ല എന്തെങ്കിലുമൊക്കെ നടക്കും എന്ന് വിചാരിച്ചിരിക്കെ ദിലീപിന്റെ അറസ്റ്റുമൊക്കെ വന്ന് മാധ്യമ രംഗം തന്നെ അത് ആഘോഷിക്കുന്നതിന്റെ ഇടയിലും ഈ സമരം പിടിച്ചു നിൽക്കുന്നത് ആശാവഹം തന്നെ.
നഴ്സുമാരുടെ സമരത്തിനു പിന്നില്‍ ന്യായമായ ഒരുപാട് ആവശ്യങ്ങള്‍ ഉണ്ടെന്നിരിക്കെ മാധ്യമങ്ങളും, രാഷ്ട്രീയക്കാരും, ഈ സമരത്തിന് ഒത്താശപാടുന്ന പ്രവാസി സംഘടനാ നേതാക്കളും (പ്രവാസി നേഴ്സിങ് സംഘടനകൾ ഉൾപ്പെടെ ) ഈ വിഷയത്തില്‍ എത്രത്തോളം ഗൗരവകരമായ ഇടപെടലുകള്‍ നടത്തി എന്നത് പുന:പരിശോധിക്കേണ്ടിയിരിക്കുന്നു .
കേരളത്തില്‍ വളരെയധികം ജനശ്രദ്ധയും, മാധ്യമ ചര്‍ച്ചകളും, രാഷ്ട്രീയ വിമര്‍ശനങ്ങളും പിടിച്ചു പറ്റിയ ഒരു സമരമായിരുന്നു വർഷങ്ങൾക്ക് മുൻപ് നടന്ന അമൃത ആശുപത്രിയിലെ നഴ്സുമാരുടെ സമരം. അതെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു. ഗുണ്ടകള്‍ നഴ്സുമാര്‍ക്ക് നേരെ പാഞ്ഞു ചെല്ലുന്നതും, കുട്ടി രാഷ്ട്രീയ നേതാക്കളുടെ തൊണ്ട കീറുന്ന തരത്തിലുള്ള മുദ്രാവാക്യം വിളിയും, ആഴ്ചകളോളം ചാനലുകളില്‍ ഉത്സവ പ്രതീതി സൃഷ്ടിച്ച കിടിലന്‍ ചര്‍ച്ചകളും എല്ലാം കൂടി ആയപ്പോള്‍ കേരള ജനതയ്ക്ക് അത് തന്നെയായിരുന്നു ആ കാലത്തെ, പ്രാതല്‍ ഭക്ഷണവും, ഉച്ച ഭക്ഷണവും അത്താഴവും.
ഇതെല്ലാം പഴയ കഥകള്‍. കേരളം ഇന്നതെല്ലാം മറന്നിരിക്കുന്നു. പക്ഷെ, സമരങ്ങള്‍ ഒന്നും തന്നെ എവിടെയും പൂര്‍ണമായും ഒത്തു തീര്‍പ്പായില്ല. ഒന്നിന് പുറകെ ഒന്നായി നഴ്സുമാരുടെ സമരങ്ങള്‍ പലയിടങ്ങളായി കൂടുതല്‍ കൂടുതല്‍ ശക്തമായി പൊട്ടിപ്പുറപ്പെടുന്ന കാഴ്ചയാണ് ഇന്ന് നമ്മള് കാണുന്നത്. സമരങ്ങള്‍ നടക്കുന്നത് പലയിടങ്ങളിലെങ്കിലും, ഉന്നയിക്കപെടുന്ന പ്രശ്നങ്ങള്‍ ഒന്ന് തന്നെയെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ബി എസ് സി നഴ്സിംഗ് കോഴ്സ് കഴിഞ്ഞയുടനെ , പഠിച്ച സ്ഥാപനത്തിന്റെ തന്നെ ഏതെങ്കിലും ആശുപത്രിയില്‍, നഴ്സ് എന്ന ലേബലില്‍ ദീര്‍ഘ വര്‍ഷത്തേക്ക് ബോണ്ട് എഴുതിക്കൊണ്ട് ജോലി ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന എല്ലാവരും തങ്ങള്‍ക്കു കിട്ടാന്‍ പോകുന്ന കുറഞ്ഞ ശമ്പളത്തെ കുറിച്ചും ബോധവാന്മാരും ബോധവതി കളുമായിരിക്കാം. എന്നിട്ടും അവരെല്ലാം അതെ ജോലിയില്‍ തന്നെ പ്രവേശിക്കാന്‍ കാരണങ്ങള്‍ മറ്റ് പലതാണ്.
വിദേശ രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളം വരെ കിട്ടാന്‍ വഴിയുള്ള ഒരു ജോലിയാണ് നഴ്സിംഗ്. വിദേശത്തു ജോലി ചെയ്യാന്‍ മുന്‍കാല പരിചയം നിര്‍ബന്ധമാണ് എന്ന കാരണം കൊണ്ടാണ് പലരും നാട്ടില്‍ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാന്‍ തയ്യാറാകുന്നത്. മറ്റ് ചിലര്‍ വീടിനു തൊട്ടടുത്തുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യാനുള്ള അവസരം വീണു കിട്ടുമ്പോള്‍ ശമ്പളത്തെ കുറിച്ച് കൂടുതല്‍ ആലോചിക്കുന്നുമില്ല.
പലരും, അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നും വന്‍ തുക മുടക്കി കൊണ്ടാണ് നഴ്സിംഗ് കോഴ്സ് പഠിച്ചിറങ്ങുന്നത് എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. നിവര്‍ത്തിയില്ലാതെ, കിട്ടുന്ന ജോലിയില്‍ പ്രവേശിക്കേണ്ടി വരുന്ന അവസ്ഥക്കാരാണ് ഇത്തരക്കാരില്‍ ഭൂരിഭാഗവും.
ആശുപത്രിയില്‍ ചികിത്സക്ക് വരുന്ന രോഗികളില്‍ നിന്ന് അമിത ഫീസ് കൈപ്പറ്റുന്ന മാനെജ്മെന്റ് എന്ത് കൊണ്ട് ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് കൊടുക്കേണ്ട വേതനത്തില്‍ പിശുക്കുന്നു?
കേരളത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന സമരങ്ങളല്ല ഇന്ന് നഴ്സ് സമൂഹത്തിനു പറയാനുള്ളത്. കൊല്‍ക്കത്തയിലും, മുംബൈയിലും, ഡല്‍ഹിയിലും എല്ലാം സമരം തുടങ്ങിയിട്ട് കാലം ഒരുപാടായിരിക്കുന്നു. കേരളത്തില്‍ കൊല്ലം, തൃശ്ശൂര്‍, എറണാംകുളം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങീ ഒരുപാട് ജില്ലകളിലെ പല ആശുപത്രികളിലെയും നഴ്സുമാര്‍ ഇപ്പോഴും സമരത്തിലാണ്. സമരം സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കുമ്പോൾ ലോകത്തിന്റെ ഒരു ഭാഗത്തു ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന നേഴ്സുമാരും ഉണ്ട് എന്നോർക്കണം.
സമൂഹത്തില്‍ നടക്കുന്ന ചെറിയ പ്രശ്നങ്ങളെ വരെ ഊതി പെരുപ്പിച്ചു ചാനലുകളില്‍ ചര്‍ച്ചാഘോഷങ്ങള്‍ നടത്തുന്ന മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ എന്ത് കൊണ്ട് വേണ്ട തരത്തിലുള്ള ശ്രദ്ധ പോലും കൊടുക്കുന്നില്ല ? തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താലും ബന്ദും നടത്തി ജനജീവിതം സ്തംഭിപ്പിക്കാന്‍ അറിയാവുന്ന രാഷ്ട്രീയക്കാര്‍ ഈ വിഷയത്തില്‍ എന്ത് കൊണ്ട് മാനെജ്മെന്റ് മുതലാളിമാരുടെ ജീവിതം സ്തംഭിപ്പിക്കുന്നില്ല ? എവിടെ പോയി ജനകീയ നേതാക്കന്മാര് ? കേരളത്തിലെ നേഴ്സുമാരുടെ സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു അമേരിക്കയിലെ നേഴ്സിംഗ് സംഘടനകൾ, പ്രവാസി സംഘടനകൾ ഒക്കെ പത്രക്കുറിപ്പിൽ പ്രതിഷേധം ഒതുക്കിക്കളഞ്ഞു. നാട്ടിൽ നിന്നെന്നത്തുന്ന പഞ്ചായത്തു പ്രസിഡന്റിനൊപ്പം നിന്ന് വരെ ഫോട്ടോ എടുത്തു വാർത്തയാക്കുന്ന പ്രാദേശിക നേതാക്കന്മാർ വരെ ഈ വിഷയത്തിൽ പ്രതികരിച്ചുകണ്ടില്ല. അല്ലങ്കിൽ ഇത്തരം പ്രതിഷേധത്തിന് എന്ത് പ്രസകതി എന്ന് ചിന്തിച്ചിട്ടാകുമോ? അമേരിക്കൻമലയാളികളിൽ ഭൂരിഭാഗവും നേഴ്സിങ് പ്രൊഫഷൻ കൊണ്ട് ജീവിതമാർഗം പുലരുന്നവരാണ്. നാം എല്ലാം നേടി അവനെനെന്തുമായിക്കോട്ടെ എന്ന് ചിന്തിക്കുന്ന പല സാമൂഹ്യ പ്രവർത്തകരും നമ്മുടെ ഇടയിൽ ഉണ്ട് എന്ന് പറയാതെ വയ്യ. പലരും ചിന്തിക്കുന്നതുപോലെ ഇതൊരു സമുദാത്തിനെതിരെയോ സഭക്കെതിരെയോ ഉള്ള സമരമല്ല മറിച്ചു മറ്റെല്ലാവരെയും പോലെ ജീവിക്കാൻ വേണ്ടിയുള്ള മാലാഖമാരുടെ ജീവന്മരണ പോരാട്ടമാണ്.
അന്നം നൽകുന്ന കൈകൾ അത് ലോകത്തിന്റെ ആയതു കോണിലാണെങ്കിലും ദുരന്തത്തെ നേരിടുമ്പോൾ വാക്കുകൾ കൊണ്ട് മാത്രമല്ല, അവരുടെ സമരവേദിയിൽ എത്തി ഐക്യ ദാർഢ്യം പ്രഖ്യാപിക്കുവാൻ നമുക്ക് കഴിയണം. കേരളത്തിലെ മീഡിയയും, രാഷ്ട്രീയക്കാരും ഇക്കാര്യത്തിൽ ഒരു അഴകൊഴമ്പൻ സമീപനമാണ് എടിത്തിട്ടുള്ളത്.
ഉത്തരം ലളിതം ഇവിടത്തെ രാഷ്ട്രീയക്കാരനും, മാധ്യമങ്ങള്‍ക്കും ലാഭം കിട്ടാത്ത, യഥാര്‍ത്ഥ സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ അറിയില്ല അല്ലെങ്കില്‍ സാധ്യമല്ല. മറ്റൊരു തരത്തില്‍ അവരാരും കുത്തക മുതലാളിമാരെ പിണക്കാനും ആഗ്രഹിക്കുന്നില്ല.
ഈ ഒരു അവസ്ഥയില്‍ സാധാരണ ജനങ്ങള്‍ എന്ന മന്ദ ബുദ്ധികളായ കഴുതകള്‍, സ്വന്തം ചിന്താഗതികള്‍ ആര്‍ക്കും ഒരു പാര്‍ട്ടിക്കാരനും അടിയറവു വച്ചിട്ടില്ലാ എന്ന് തീര്‍ത്തും ഉറപ്പുള്ളവന്, ഇത്തരം കപട സമൂഹ്യജീവികളെ, കപട സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളെ തിരിച്ചറിയാനുള്ള ശ്രമം നടത്തുക, അവസരത്തിനൊത്ത്, ശക്തമായി തന്നെ അവരോടു പ്രതികരിക്കുക. യുനൈറ്റഡ് നഴ്സ് അസോസിയേഷന് നടത്തുന്ന സമരത്തിന് എല്ലാ പിന്തുണയും നൽകുക.