ഫിലഡല്‍ഫിയ: സഹോദരീയ നഗരത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി ഇതര സംഘടനകളുമായി ഒന്നരദശാബ്ദത്തിലധികമായി സഹകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന കോട്ടയം അസോസിയേഷന്റെ പതിവുപോലെ എല്ലാവര്‍ഷവും നടത്തിവരുന്ന വാര്‍ഷിക പിക്‌നിക് പ്രകൃതി രമണീയമായ കോര്‍ക്രീക് പാര്‍ക്കില്‍ വച്ച് നടത്തുകയുണ്ടായി.

അംഗങ്ങളുടെ ഇടയിലെ സൗഹൃദവും കൂട്ടായ്മയും ഒരിക്കല്‍കൂടി പുതുക്കുന്നതിനായും ഈയവസരം വേദിയായി തീരുകയുണ്ടായി. ജൂണ്‍ 17 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രാര്‍ത്ഥനയോടു കൂടി പിക്‌നിക് ആരംഭിക്കുകയുണ്ടായി. കുട്ടികളും മുതിര്‍ന്നവരുമായി ധാരാളം ആളുകള്‍ അനിയന്ത്രിതമായ ചൂടിനെ വകവക്കാതെ ഈ വര്‍ഷം പിക്‌നിക്കിന് കടന്നു വരികയുണ്ടായി. വിവിധ പ്രായഭേദമെന്യേ എല്ലാവരും കായിക മത്സരങ്ങളില്‍ പങ്കെടുക്കുകയുണ്ടായി. യുവജനങ്ങളുടെ മികച്ച പങ്കാളിത്തത്തില്‍ ഈ വര്‍ഷത്തെ പിക്‌നിക് വന്‍വിജയമായിത്തീരുകയുണ്ടായി. മാത്യു ഐപ്പ്, വര്‍ഗീസ് വര്‍ഗീസ്(കോഡിനേറ്റേഴ്‌സ്) എന്നിവരുടെ നേതൃത്വത്തില്‍ പിക്‌നിക് നിയന്ത്രിച്ചിരുന്നത്. ബീനാ കോശി, സാറ ഐപ്പ്(വിമന്‍സ് ഫോറം) നേതൃത്വത്തില്‍ കായിക മത്സരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയുണ്ടായി.

ബെന്നി കൊട്ടാരത്തില്‍(പ്രസിഡന്റ്) വന്നുചേര്‍ന്ന എല്ലാവരേയും സ്വാഗതം ചെയ്യുകയും അതിലും ഉപരി കോട്ടയം അസോസിയേഷന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സമൂഹം നല്‍കി വരുന്ന എല്ലാ സഹായ സഹകരണങ്ങള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. കുര്യന്‍ രാജന്‍(ചാരിറ്റി) മുമ്പോട്ടുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ വിശദീകരിക്കുകയുണ്ടായി. സാബു ജേക്കബ്(ജന:സെക്രട്ടറി) തദവസരത്തില്‍ വന്നു ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി പറയുകയുണ്ടായി.

ജോസഫ് മാണി, ഏബ്രഹാം ജോസഫ്, ജയിംസ് ആന്ത്രയോസ്, ജോബി ജോര്‍ജ്ജ്, ജോണ്‍ പി വര്‍ക്കി, കുറിയാക്കോസ് ഏബ്രഹാം, ജോഷീ കുര്യാക്കോസ്, മാത്യു ജോഷ്വ, രാജു കുരുവിള, റോണീ വര്‍ഗീസ്, സാബു പാമ്പാടി, സാജന്‍ വര്‍ഗീസ്, സണ്ണി കിഴക്കേമുറി, സെറിന്‍ ചെറിയാന്‍, ജേക്കബ് തോമസ്, വര്‍ക്കി പൈലോ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി പിക്‌നിക്കിന്റെ വന്‍വിജയത്തിനായി പ്രവര്‍ത്തിക്കുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here