ജീവിത ഭാരത്തിന്റെ ഇന്നലെകളിൽ നിന്നും മുത്തേ പൊന്നിലുടെ മലയാളികളുടെ മുത്തായി മാറിയ തിരുവനത്തുകാരൻ സുരേഷ് ഇന്ന് ആക്ഷൻ ഹീറോ സുരേഷ് ആണ് . തന്റെ അമേരിക്കൻ പര്യടനത്തിന്റെ ത്രില്ലിൽ ആണ് ഇപ്പോൾ സുരേഷ് . കഷ്ടപ്പാടിന്റെ ജീവിത ചുമടിലൂടെ മുന്നോട്ടു നീങ്ങിയ സുരേഷിന് ജന്മസിദ്ധമായ കിട്ടിയ കഴിവ് കണ്ടറിഞ്ഞു ജീവിതത്തിനു ഒരു രണ്ടാം നിറം നൽകിയത് എബ്രിഡ് ഷൈൻ എന്ന സംവിദായകനാണ് . ആക്ഷൻ ഹീറോ ബിജുഎന്ന ഒറ്റ ചിത്രവും അതിലെ മുത്തേ പൊന്നെ എന്ന് തുടങ്ങുന്ന ഗാനവും ഒരു പ്രാവിശ്യം എങ്കിലും ചുണ്ടിൽ വിടരാത്ത മലയാളികൾ ഇന്ന് ഇല്ല. സുരേഷ് നു ഇത് സ്വപ്ന ലോകമാണ് എവിടെച്ചെന്നാലും ആളുകൾ തിരിച്ചറിയുന്നു കൂടെ നിന്ന് സെൽഫി എടുക്കുന്നു ,സിനിമയുടെ മാസ്മരിക ലോകത്തു ആണേലും സുരേഷ് ഇപ്പോളും താമസം തന്റെ ഒറ്റ മുറി കുടിലിൽ അമ്മയോടൊപ്പം ആണ്. മോഹൻ ലാൽ നോടൊപ്പം ഇപ്പോൾ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കുകൾക്കു ഇടയിലും പൂമരം എന്ന അമേരിക്കൻ ഷോയിൽ മലയാളകളക്കു ഒരു വലിയ വിരുന്നൊരുക്കാൻ ഉള്ള മുന്നൊരുക്കത്തിലാണ്. തന്റെ ഇത് വരെ ആരും കേൾക്കാത്ത അൻപതോളം നടൻ പാട്ടുകൾ ചേർത്തിണക്കി ഒരു ഉഗ്രൻ പെർഫോമൻസ് കോർത്തിണക്കുന്നതിന്റെ തയാറെടുപ്പിലാണ് . സാദാരണ കാരനായ തനിക്കു അമേരിക്കയിൽ വരുവാനും, അമേരിക്കൻ മലയാളി കളുടെ മുന്നിൽ തന്റെ എളിയ കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയും എന്നും താൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല എന്നാണ് സുരേഷ് പറയുന്നത് . അതുപോലെ പൂമരം 2017 ത്ലെ മാറ്റുകലാകാരന്മാരായ വൈയ്ക്കം വിജയലക്ഷ്മിയും, അബി യും , അനൂപ് ചന്ദ്രൻ ഉം ഒക്കെ മലയാളികളുടെ മനസ്സിൽ മറക്കാത്ത ഒരു അനുഭവമായിരിക്കും പകർന്നു നൽകുന്നത് എന്നും സുരേഷ് തറപ്പിച്ചു പറയുന്നു . പൂമരത്തിന്റെ ഉള്ളിൽ തന്റ ഒരു പവിഴ മുത്തു താൻ കോർത്തിണക്കിയിട്ടുണ്ട് അത് നിങ്ങളുടെ നാളെയെ ഇന്നലെ കളുടെ ഹൃദയ തലത്തിലേക്ക് കൊണ്ട് പോകും എന്നത് തീർച്ചയാണ് . സൂപ്പർ താരങ്ങളോ സൂപ്പർ പരിഭേശമോ ഇല്ലാത്ത ഒരു സാദാരണ കാരന്റെ ഇഷ്ട ഷോ ആയി മാറും പൂമരം എന്നും സുരേഷ് കൂട്ടിച്ചേർതു . വിശപ്പിന്റെ വില അറിഞ്ഞു, അമ്മയുടെ സ്നേഹത്തിന്റെ തണലിൽ വളർന്ന തനിക്കു അമേരിക്ക എന്ന സ്വപ്ന ലോകം ഒരിക്കലും സ്വപ്നം പോലും കാണാൻ കഴിയാത്തതാണ് , നിങ്ങളെ ഓരോരുത്തരെയും കാണാൻ ഞാൻ വരുന്നുണ്ട് , നിങ്ങളുടെ സ്വന്തം അരിസ്റ്റോ സുരേഷ്