Home / അമേരിക്ക / ഏഴു വര്‍ഷം കൊണ്ടു മലയാള സിനിമാ സാമ്രാജ്യം വെട്ടിപിടിച്ച നിവിൻ പോളി; നാഫാ അവാർഡിലെ താരം

ഏഴു വര്‍ഷം കൊണ്ടു മലയാള സിനിമാ സാമ്രാജ്യം വെട്ടിപിടിച്ച നിവിൻ പോളി; നാഫാ അവാർഡിലെ താരം

ന്യൂയോർക്ക്: ഏഴു വര്‍ഷം കൊണ്ടു ഒരു സാമ്രാജ്യം വെട്ടിപിടിച്ച ഒരു യുവരാജാവിനെ 22 നു ന്യൂയോർക്കിൽ നടക്കുന്ന താരനിശയിൽ നിങ്ങള്ക്ക് കാണാം.മലയാത്തതിന്റെ പുതിയ സ്റ്റാർ നിവിൻ പോളി. കൈനിറയെ ചിത്രങ്ങളുമായാണ് നിവിൻ പോളിയുടെ വരവ്. മണ്ണില്‍ നിന്നും ഉയര്‍ന്ന താരം നിവിന്‍ പോളിയെന്ന നടൻ. കുപ്പയില്‍ കണ്ട മാണിക്യത്തെ വിനീത് ശ്രീനിവാസന്‍ മലര്‍വാടിയിലെ കരുത്തുറ്റ നായകനാക്കി. അന്നു ആ കണ്ണുകളില്‍ പ്രതീക്ഷകളുടെ തീജ്വാലകളുണ്ടായിരുന്നു ആരും കാണാതെ പോയ ഒരു നടന്റെ അഭിനയത്തോടുള്ള ആവേശം. കട്ട താടിയും വെച്ചു ആദ്യ വിജയവും നുണഞ്ഞു  തുടങ്ങി കിട്ടിയ അവസരങ്ങളില്‍ നായക പ്രാധാന്യങ്ങള്‍ നോക്കാതെ നല്ല വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങി. തട്ടത്തില്‍ വിരിഞ്ഞ പ്രണയ കാവ്യം അവിടെ അച്ചായന്റെ പുതിയ മുഖം ആരാധകര്‍ അംഗീകരിച്ചു. വില്ലനായി വന്നും വിസ്മയം തീര്‍ത്തു, പിന്നീടങ്ങോട്ടു പൂര്‍ണതയിലോട്ടുള്ള യാത്രയായിരുന്നു. യുവാക്കള്‍ക്കു ഹരമായി നേരവും, ക്രിക്കറ്റിനോടുള്ള ആവേശം പറഞ്ഞു 1983, പ്രണയത്തില്‍ കലിപ്പ് തീര്‍ത്ത ഗിരിയുടെ ഓം ശാന്തി ഓശാനയും ഈ…

ബിജു കൊട്ടാരക്കര

ഏഴു വര്‍ഷം കൊണ്ടു ഒരു സാമ്രാജ്യം വെട്ടിപിടിച്ച ഒരു യുവരാജാവിനെ 22 നു ന്യൂയോർക്കിൽ നടക്കുന്ന താരനിശയിൽ നിങ്ങള്ക്ക് കാണാം.മലയാത്തതിന്റെ പുതിയ സ്റ്റാർ നിവിൻ പോളി.

User Rating: Be the first one !

ന്യൂയോർക്ക്: ഏഴു വര്‍ഷം കൊണ്ടു ഒരു സാമ്രാജ്യം വെട്ടിപിടിച്ച ഒരു യുവരാജാവിനെ 22 നു ന്യൂയോർക്കിൽ നടക്കുന്ന താരനിശയിൽ നിങ്ങള്ക്ക് കാണാം.മലയാത്തതിന്റെ പുതിയ സ്റ്റാർ നിവിൻ പോളി. കൈനിറയെ ചിത്രങ്ങളുമായാണ് നിവിൻ പോളിയുടെ വരവ്. മണ്ണില്‍ നിന്നും ഉയര്‍ന്ന താരം നിവിന്‍ പോളിയെന്ന നടൻ. കുപ്പയില്‍ കണ്ട മാണിക്യത്തെ വിനീത് ശ്രീനിവാസന്‍ മലര്‍വാടിയിലെ കരുത്തുറ്റ നായകനാക്കി. അന്നു ആ കണ്ണുകളില്‍ പ്രതീക്ഷകളുടെ തീജ്വാലകളുണ്ടായിരുന്നു ആരും കാണാതെ പോയ ഒരു നടന്റെ അഭിനയത്തോടുള്ള ആവേശം. കട്ട താടിയും വെച്ചു ആദ്യ വിജയവും നുണഞ്ഞു  തുടങ്ങി കിട്ടിയ അവസരങ്ങളില്‍ നായക പ്രാധാന്യങ്ങള്‍ നോക്കാതെ നല്ല വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങി. തട്ടത്തില്‍ വിരിഞ്ഞ പ്രണയ കാവ്യം അവിടെ അച്ചായന്റെ പുതിയ മുഖം ആരാധകര്‍ അംഗീകരിച്ചു. വില്ലനായി വന്നും വിസ്മയം തീര്‍ത്തു, പിന്നീടങ്ങോട്ടു പൂര്‍ണതയിലോട്ടുള്ള യാത്രയായിരുന്നു.

യുവാക്കള്‍ക്കു ഹരമായി നേരവും, ക്രിക്കറ്റിനോടുള്ള ആവേശം പറഞ്ഞു 1983, പ്രണയത്തില്‍ കലിപ്പ് തീര്‍ത്ത ഗിരിയുടെ ഓം ശാന്തി ഓശാനയും ഈ താരത്തിനു അടിത്തറയിട്ടു.

പിന്നീടു വന്ന ക്യൂട്ട് കുട്ടന്‍ മലയാളികളുടെ ഇഷ്ടം പിടിച്ചെടുത്തു അതു കഴിഞ്ഞു യുവാക്കളുടെ പള്‍സറിഞ്ഞു ഒരു വടക്കന്‍ സെല്‍ഫിയും പിന്നീടു വന്നൊരു വെള്ളിയായ്ച്ച സൂര്യയുടെ മാസ്സും. നിവിനും രാജുവേട്ടനും ഉള്ള ഇവിടെയേയും നിഷ്കരുണം കുഴിയിട്ടു മൂടി പ്രേമം മലയാളക്കര പിടിച്ചടുക്കി.

പുതുമയുള്ള ഒരു പോലിസുകാരനേയും, സ്വര്‍ഗരാജ്യത്തിലെ ജെറിയും, നട്ടെല്ലുള്ള സഖാവ് ക്യഷ്ണനും ഈ ആലുവക്കാരന്റെ സംഭാവനയാണു. മലയാളത്തിലെ യുവ നായകരില്‍ ശ്രേദ്ധേയമായ സാന്നിധ്യമാണ്   നിവിന്‍ പോളി. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എ ചലച്ചിത്രത്തില്‍ തുടങ്ങിയ അഭിനയം സഖാവില്‍ എത്തി നില്‍ക്കുു. എറണാകുളം ജില്ലയിലെ ആലുവയില്‍ 1984 ഒക്ടോബര്‍ 11നു ജനിച്ചു. 2006ല്‍ ഫെഡറല്‍ ഇന്‍സ്റ്റിറ്റൃൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നിന്നും ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിങ്ങ് നേടി. ഇന്‍ഫോസിസ് ബാംഗളൂരിലായിരുു ഉദ്യോഗം. പിതാവിന്റ മരണശേഷം സ്വദേശത്ത് താമസമായി. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എ മലയാള ചലച്ചിത്രത്തില്‍ അഭിനയത്തിന്റെ കഴിവ് തെളിയിച്ചു. പിന്നീട് കോളേജിലെ സുഹൃത്തായിരുന്ന ജോയിയെ വിവാഹം ചെയ്തു. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എ മലയാള ചലച്ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാ രംഗത്തേക്ക് കടന്ന നിവിന്‍, തുട൪ന്ന് സിനിമാരംഗത്ത് സജ്ജീവമാകാന്‍ തുടങ്ങി. ട്രാഫിക്, ദി മെട്രോ, സെവന്‍സ് തുടങ്ങിയ മലയാള ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്തിലെ നായക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. 2010ലെ മികച്ച പുതുമുഖ നടനുള്ള പുരസ്‌കാരം (മലര്‍വാടി ആര്‍ട്‌സ് ക്ലബ്) 2016  മികച്ച ജനപ്രിയ നടന്‍ ഏഷ്യാനെറ്റ് അവാര്‍ഡ് (പ്രേമം) 2014  മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം (ബാംഗ്ലൂര്‍ ഡെയ്‌സ്, 1983) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നിവിന്‍ പോളിയെ തേടിയെത്തിയിട്ടുണ്ട്. അമേരിക്കന്‍ മലയാളികളുടെ ഏറ്റവും മികച്ച പുരസ്‌കാരമായ നാഫാ യുടെ ഈ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം നിവിന്‍ പോളിക്കു ലഭിക്കുും.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വിലാസങ്ങളിലും, ഫോൺ നമ്പറിലും ബന്ധപ്പെടാവുന്നതാണ് 

For Tickets click the link below 

https://eventzter.com/mytickets/

www.nafaawards.com

 For Online Tickets inquiries please contact:  

Annie Libu  : 347 640 1295

Saji Hedge : 516-606-3268 / (516) 348-4755

Raju Joseph : 516 348 4755

Dias Damodaran : 832 643 9131 

Eventzter My Tickets : 516-993-0697

Actors

Check Also

ഇൻഷുറൻസ്​ തട്ടിയെടുക്കാനായി ദത്തുപുത്രനെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജയെ ഇൻറർ പോൾ ഇന്ത്യക്ക്​ കൈമാറും

ലണ്ടൻ: ഇൻഷുറൻസ്​ തട്ടിയെടുക്കാനായി ദത്തുപുത്രനെ കൊന്നകേസി​ൽ അറസ്​റ്റിലായ ലണ്ടനിലെ ഇന്ത്യൻ വംശജ ആർതി ധീറിനെ ഇൻറർ പോൾ ഇന്ത്യക്ക്​ കൈമാറും. …

Leave a Reply

Your email address will not be published. Required fields are marked *