കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ ദിലീപിനെ ന്യായീകരിക്കാനും മാധ്യമങ്ങളെ വിമര്‍ശിക്കാനും സോഷ്യല്‍ മീഡിയയില്‍ തീവ്രശ്രമം നടക്കുമ്പോള്‍ താരത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അപ്രത്യക്ഷമായി. മലയാളത്തിലെ ഒരു കുറ്റവാളിയുടെ വെബ്‌സൈറ്റെന്ന വിവരണമാണ് ഗൂഗിളില്‍ ലഭ്യമാകുന്നത്.
WWW.dileeponline.com എന്ന വെബ്‌സൈറ്റായിരുന്നു ദിലീപിന്റേത്. ദിലീപിന്റെ ജീവിതവും, സിനിമിയും കരിയര്‍ നേട്ടങ്ങളുമൊക്കെയായിരുന്നു വെബ്‌സൈറ്റില്‍ എണ്ണമിട്ട് പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം വരെ സജീവമായിരുന്ന വെബ്‌സൈറ്റ് ഇപ്പോള്‍ അപ്രത്യക്ഷമാണ്. വെബ്‌സൈറ്റ് തിരയുന്ന ഗൂഗിള്‍ പേജില്‍ അഡ്രസ് നല്‍കിയാല്‍ വിവരണങ്ങള്‍ ലഭ്യമാകുന്നിടത്ത് രേഖപ്പെടുത്തിയിരിക്കുന്നതാവട്ടെ മലയാളത്തിലെ ക്രിമനല്‍ ദിലീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റെന്നാണ്. പിന്നീട് പേജിലേക്ക് കടക്കാന്‍ കഴിയില്ല.

അതേ സമയം ഫേസ്ബുക്കില്‍ താരത്തിന്റെ പേജ് നിലനില്‍ക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിന് പിന്നാലെ നഷ്!ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കാന്‍ പി ആര്‍ ടീമുകളെ രംഗത്തിറക്കിയതാണെന്ന ആക്ഷേപം നിനില്‍ക്കെയാണ് ദിലീപിന്റെ വെബൈസൈറ്റ് പേജ് അപ്രത്യക്ഷമായിരിക്കുന്നത്. ഇത് കൈകാര്യം ചെയ്യുന്നവര്‍ പിന്‍വലിച്ചതാകാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here