ന്യൂയോർക്ക് ആസ്ഥാനമായ ഇന്റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ, ആർട്സ് ആൻഡ് സയൻസസ് (ഐ.എ.ടി.എ.എസ്) അംഗമായി ഹോളിവുഡ് സംവിധായകനും ഇൻഡിവുഡ് സ്ഥാപക ഡയറക്ടറും കൂടിയായ സോഹൻ റോയ് തിരഞ്ഞെടുക്കപ്പെട്ടു. മറൈൻ, മെഡിക്കൽ, സിനിമ മേഖലകളിലെ സോഹൻ റോയിയുടെ നിസ്‌തുല്യമായ സംഭാവനകൾ പരിഗണിച്ചാണ് ഐ.എ.ടി.എ.എസ് അംഗത്വം നൽകിയത്.

സോഹൻ റോയ് സംവിധാനം ചെയ്ത് ഹോളിവുഡ് ചലച്ചിത്രമായ ‘ഡാം999’ നിരവധി ദേശീയ പുരസ്‌കാരങ്ങളും അഞ്ച് ഓസ്‌കാർ നാമനിർദേശങ്ങളും നേടിയിരുന്നു. ഓസ്‌കാർ ലൈബ്രറിയുടെ പ്രധാനശേഖരത്തിലേക്ക് ‘ഡാം999’ തിരക്കഥ  തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. കുറഞ്ഞ സ്ഥലത്ത് ഡ്യുവൽ 4കെ മൾട്ടിപ്ളെക്സുകളും 4 കെ അറ്റ്മോസ് ഹോം സിനിമകളും നിർമ്മിക്കാം എന്ന ആശയത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് സോഹൻ റോയ്.

ഫോർബ്സ്  മിഡിൽ ഈസ്റ്റ്  പുറത്തിറക്കിയ മിഡിൽ ഈസ്റ്റ് 2017 പട്ടികയിൽ ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരിൽ ഇടംപിടിച്ച പ്രമുഖ വ്യവസായിയാണ് സോഹൻ റോയ്. ഇന്ത്യൻ സിനിമ വ്യവസായത്തെ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ആഗോള നിലവാരത്തിലേക്ക് എത്തിക്കുന്നതിനുള്ള സംരംഭമായ ഇൻഡിവുഡിന് നേതൃത്വം കൊടുക്കുന്നത്  സോഹൻ റോയിയാണ്. 10000 4കെ മൾട്ടിപ്ളക്സുകൾ, ഒരു ലക്ഷം 4കെ/2കെ അറ്റ്മോസ് ഹോംതിയേറ്ററുകൾ, ഫിലിം സ്റ്റുഡിയോകൾ തുടങ്ങിയ പദ്ധതികളാണ് ഇൻഡിവുഡ് വിഭാവനം ചെയ്യുന്നത്. സിനിമ കേന്ദ്രീകൃതമായ ഇൻഡിവുഡ്‌ ടിവി ചാനലാണ് റോയിയുടെ മറ്റൊരു സംരംഭം.

Sohan Roy Indywood Founder Director (3)

LEAVE A REPLY

Please enter your comment!
Please enter your name here