ഫിലഡല്‍ഫിയ: കേരളത്തിലെ നേഴ്‌സ് സമരങ്ങളെ ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ ( ഇന്റര്‍ നാഷണല്‍) പിന്തുണയ്ക്കുന്നൂ എന്നും അമേരിക്കന്‍ നിയമം അനുവദിക്കുന്ന സാദ്ധ്യമായ സഹായങ്ങള്‍ ലഭ്യമാക്കുവാന്‍ ഓര്‍മ തയ്യാറാണ് എന്നും ഓര്‍മാ പ്രസിഡന്റ് ജോസ് ആറ്റുപുറം, ജനറല്‍ സെക്രട്ടറി പി ഡി ജോര്‍ജ് നടവയല്‍, ട്രഷറാര്‍ ഷാജി മിറ്റത്താനി എന്നിവര്‍ എ എന്‍ ഏ പ്രസിഡന്റ് ലൈജു വേങ്ങലിനു നല്‍കിയ ഈ മെയില്‍ സന്ദേശത്തില്‍ പ്രസ്താവിച്ചു.

 ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നേഴ്‌സസ് അസ്സോസിയേഷന്‍ എന്ന പ്രൊഫഷണല്‍ നേഴ്‌സ് സംഘടനയുടെ സമരങ്ങള്‍ ജീവകാരുണ്യ വിഷയവും നീതിയുക്തവും മാനുഷീകമൂല്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള തേരോട്ടവും ആകയാലാണ് ഓര്‍മ ഈ നിലപാടെടുക്കുന്നത്. യൂ എന്‍ ഏ എന്ന സംഘടനയും സമരമുഖത്തുണ്ട്. ഒരു ദിവസം രണ്ടു ഡോളറിന്റെ കൂലിയ്ക്ക് പ്രൊഫഷണല്‍ നേഴ്‌സുമാര്‍ പണിയെടുക്കണമെന്ന് ശഠിക്കുന്ന കേരള ഭരണവര്‍ഗ നിലപാട്; ഈ എം എസ്സും, പീടി ചാക്കോയും, സി എചും, അച്യുതമേനോനും, നായനാരും, ആന്റണിയും, കരുണാകരനും, ഉമ്മന്‍ ചാണ്ടിയും, കെ എം മാണിയും ഭരിച്ച കേരളത്തിനപമാനമാണ്; ശ്രീനാരായന ഗുരുവും ചാവറയച്ചനും മന്നത്തുപദ്മനാഭനും പരുമലത്തിരുമേനിയും ബാഫക്കിത്തങ്ങളും തേജസ്സു പ്രസരിപ്പിച്ച കേരളത്തിന് നാണക്കേടാണ്. 

കുമാരനാശാനും കടമ്മനിട്ടയും ഓ വി വിജയനും ജീവിച്ച കേരളത്തിന് മുഖമില്ലാതാകുന്നൂ. നാണക്കേടില്‍ നിന്ന് കേരളത്തെ മുക്തമാക്കാന്‍ എല്ലാ വിദേശ മലയാളികളും ശബ്ദമുയര്‍ത്തുക വേണം: ഓര്‍മാ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു. സിബിച്ചന്‍ ചെമ്പ്‌ളായില്‍ (ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍), ജോര്‍ജ് ഒലിക്കല്‍, ഫീലിപ്പോസ് ചെറിയാന്‍, തോമസ് പോള്‍ ( വൈസ് പ്രസിഡന്റുമാര്‍), മാത്യൂ തരകന്‍, ക്രിസ്റ്റി ജെറാള്‍ഡ്, അല്ലി ജോസഫ് (സെക്രട്ടറിമാര്‍). ടെസ്സി മാത്യൂ (ജോയിന്റ് സെക്രട്ടറി), മാത്യൂ ജോസഫ് (ജോയിന്റ് ട്രഷറാര്‍), വിന്‍സന്റ് ഇമ്മാനുവേല്‍ (വക്താവ്), ജോര്‍ജ്കുട്ടി അമ്പാട്ട്, ആലീസ് ജോസ്, സെലിന്‍ ജോര്‍ജ്, ബ്രിജിറ്റ് പാറപ്പുറത്ത്, ടീനാ ചെമ്പ്‌ളായില്‍, ജ്യോതി ഏബ്രാഹം (എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങള്‍). സുനില്‍ തോമസ് (ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് സെക്രട്ടറി), മനോജ് ജോസ് പാല, ഏലിയാമ്മ പോള്‍, ജോവിന്‍ ജോസ്, ഐശ്വര്യാ ജോര്‍ജ്, ആഷ്‌ളീ ഓലിക്കല്‍, ജോണി ജോസഫ്, പീറ്റര്‍ ബെനഡിക്ട് (ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങള്‍). എന്നിവര്‍ ഓര്‍മാഭാരവാഹികള്‍. ഒമാന്‍, സൗദി, ബഹ്രൈന്‍, യു ഏ ഇ, കുവൈറ്റ് എന്നിവിടങ്ങളില്‍ ഓര്‍മാ പ്രൊവിന്‍സുകള്‍ ഉണ്ട്. അമേരിക്കയില്‍ 11 സംസ്ഥാനങ്ങളില്‍ ചാപ്റ്ററുകളുമുണ്ട്. . 

“പരോപകാരമേ പുണ്യം; പരപീഡനമേ പാപം” എന്നു കരുതുന്നവരുണ്ടായിരുന്ന കാലഘട്ടത്തിലെ കേരളീയ ഗുണമൂല്യങ്ങള്‍ അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കുവാന്‍ സംഘടിക്കുന്ന ആഗോള മലയാളികളുടെ, വിശിഷ്യാ മറുനാടന്‍ മലയാളിക്കുടുംബങ്ങളുടെ കൂട്ടായ്മയാണ് ഓര്‍മ്മ. 

Indian Nurses Association Orma Logo

LEAVE A REPLY

Please enter your comment!
Please enter your name here