ജിദ്ദ:ലോകത്തെ പ്രമുഖ വിമാനക്കമ്പനികളായയുഎഇയിലെ വമ്പന്‍ എയര്‍ലൈനായ എമിറേറ്റ്‌സും ചെലവു കുറഞ്ഞ വിമാനസര്‍വീസായ ഫ്‌ളൈ ദുബായും കൈകോര്‍ക്കുന്നു. ഇരുനൂറിലധികം സ്ഥലങ്ങളിലേക്ക് കൂടുതല്‍ സുഗമമായ യാത്രയാണല്‍് ഇതുവഴി ഇരുകമ്പനികളും ലക്ഷ്യമിടുന്നത്.

രണ്ടു വിമാനക്കമ്പനികളുടെയും പ്രവര്‍ത്തന സംവിധാനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് എമിറേറ്റ്‌സും ഫ്‌ളൈ ദുബായും കൈകോര്‍ക്കുന്നത്. ഇതുവഴി ആറു ഭൂഖണ്ഡങ്ങളിലേക്ക് വ്യാപിച്ചു കിടക്കുന്ന എമിറേറ്റ്‌സിന്റെ സേവനങ്ങള്‍ ഫ്‌ളൈ ദുബായുടെ യാത്രക്കാര്‍ക്ക് ലഭ്യമാകും. ഇതിനു പുറമേ ജി.സി.സി, ഏഷ്യന്‍ സെക്ടറുകളില്‍ മികച്ച സ്വാധീനമുള്ള ഫ്‌ളൈ ദുബായുടെ സേവന ശൃംഖല എമിറേറ്റ്‌സിനും ഗുണകരമാകും. കോഡ് ഷെയറിങ് അടക്കമുള്ള സഹകരണം ഇരു കന്പനികളും തമ്മിലുണ്ടാകും. ശൃംഖലകളും സമയക്രമങ്ങളും പരമാവധി പ്രയോജനമുണ്ടാകുന്ന രീതിയില്‍ പരിഷ്‌ക്കരിക്കാനുള്ള ശ്രമമാണ് രണ്ടു എയര്‍ലൈനുകളും നടത്തുന്നത്.

പരസ്പര സഹകരണത്തിലൂടെ 2022 ഓടെ, 380 വിമാനങ്ങള്‍ വഴി 240 കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ എമിറേറ്റ്‌സിനും ഫ്‌ലൈ ദുബായിക്കും കഴിയുമെന്നാണ് പ്രതീക്ഷ.കോഡ് ഷെയറിങ് വിശദാംശങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തുവിടും. ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷനാണ് ഇരു വിമാനക്കന്പനികളുടെയും ഉടമസ്ഥാവകാശം. മാതൃകന്പനി ഒന്നാണെങ്കിലും സ്വതന്ത്രമായി, വ്യത്യസ്തമായ രണ്ട് കന്പനികള്‍ എന്ന നിലയ്ക്കാണ് എമിറേറ്റ്‌സും ഫ്‌ളൈ ദുബായും പ്രവര്‍ത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here