വാഷിംഗ്ടണ്‍ ഡി.സി.: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഭരണത്തില്‍ അമേരിക്ക എന്നും ഇസ്രായേലിനൊപ്പമാണെന്ന് ലോകം മനസ്സിലാക്കണമെന്ന് വൈസ് പ്രസിഡന്റ് മൈല്‍ പെന്‍സ് പറഞ്ഞു.

ഇസ്രായേലിന്റെ പന്ത്രണ്ടാമത് ആന്വല്‍ സമ്മിറ്റില്‍ പങ്കെടുക്കുന്നതിന് അമേരിക്കന്‍ തലസ്ഥാനത്ത് ജൂലായ് 17 തിങ്കളാഴ്ച എത്തിച്ചേര്‍ന്ന് ആയിരക്കണക്കിന് ക്രിസ്ത്യന്‍സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മൈക്ക് പെന്‍സ്.

(Jewish State) ജൂയിഷ് സ്‌റ്റേറ്റ് അനുകൂലികള്‍ക്കൊപ്പം ഞാന്‍ മാത്രമല്ല ഡൊണാള്‍ഡ് ട്രമ്പും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.ഇസ്രായേലിനോടുള്ള സ്‌നേഹം കേപ്പിറ്റോള്‍ ഹില്ലില്‍ നിന്നല്ല ലഭിച്ചതെന്നും, അത് ദൈവവചനത്തില്‍ നിന്നാണെന്നും പെന്‍സ് വെളിപ്പെടുത്തി.

ക്രിസ്തീയ വിശ്വാസത്തില്‍ നിന്നും ഉടലെടുത്ത വികാരവായ്‌പോടു കൂടിയാണ് ഇസ്രായേലിനെ കാണുന്നതെന്നും, പൂര്‍വ്വപിതാക്കമാരായ അബ്രഹാം, ഐസക്ക്, ജേക്കബാ തുടങ്ങിയവര്‍ക്ക ദൈവം നല്‍കിയ വാഗ്ദത്തദ്ദേശമാണ് ഇസ്രായേലെന്നും മൈക്ക് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ബന്ധം വെറും വിശ്വാസത്തില്‍ നിന്നും ഉടലെടുത്തതല്ലെന്നും, സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങളില്‍ അധിഷ്ഠിതമാണെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു. ഇസ്രായേലിന്റെ തലസ്ഥാനം ടെല്‍അവീവില്‍ നിന്നും ജെറുശലേമിലേക്ക് മാറ്റുമെന്ന് തിരഞ്ഞെടുപ്പു പ്രചരണത്തിനിടെ ട്രമ്പ് നല്‍കിയ വാഗ്ദാനം നിറവേറ്റപ്പെടുക തന്നെ ചെയ്യുമെന്നും അര്‍ത്ഥശങ്കകള്‍ക്കിടയില്ലാത്തവണ്ണം മൈക്ക് പെന്‍സ് ഉറപ്പു നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here