ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് (സി.ആര്‍.എഫ്.) ന്റെ ആഭിമുഖ്യത്തില്‍ എ്‌ലലാ വര്‍ഷവും നടത്തി വരാറുള്ള ഹൂസ്റ്റണ്‍ കണ്‍വെന്‍ഷന്‍ 2017 ജൂലൈ 21, 22, തീയതികളില്‍ നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

മിസോറി സിറ്റി Lighthouse India Baptist Church(3302 Independence Blvd, Missouri City TX 77459) വച്ചാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്.

തിരുവാങ്കുളം സ്വദേശിയും പ്രമുഖ ബൈബിള്‍ പ്രഭാഷകനുമായ റിട്ട.എന്‍ജി:യു.റ്റി.ജോര്‍ജ് ആണ് മുഖ്യ പ്രഭാഷണം നടത്തുന്നത്. പ്രൊഫെസ്സര്‍ എം.വൈ.യോഹന്നാന്‍ നേരിട്ടു നല്‍കുന്ന ഓണ്‍ലൈന്‍ മെസ്സേജും ഉണ്ടായിരിക്കും.

പ്രൊഫെസ്സര്‍ എം.വൈ.യോഹന്നാന്‍(മുന്‍ പ്രിന്‍സിപ്പല്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ്) നേതൃത്വം നല്‍കുന്ന ക്രിസ്തയന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് കോലഞ്ചേരി ആസ്ഥാനമായി സഭാ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്. രക്ഷകനായ യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന പാപക്ഷമയും ഹൃദയ വിശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നതും, സഭാ വ്യത്യാസമെന്യെ സുവിശേഷ വേല ചെയ്യുകയും ചെയ്യുന്ന കൂട്ടായ്മയാണ് സി.ആര്‍.എഫ്.സഭയോ സമുദായമോ മാറുകയല്ല മറിച്ച് ഹൃദയമാണ് രൂപാന്തരപ്പെടേണ്ടതെന്നും മാനസാന്തരപ്പെട്ടവരുടെ മാനസാന്തരമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ അടിയന്തര ആവശ്യവുമെന്നാണ് ഫെലോഷിപ്പ് വിശ്വസിക്കുന്നത്.

ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ അമേരിയ്ക്കയിലും കാനഡയിലുമായി വിവിധ സ്ഥലങ്ങളില്‍ കണ്‍വെന്‍ഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

ഫെല്ലോഷിപ്പിന്റെ കണ്‍വന്‍ഷനുകള്‍ നടക്കുന്ന ദിവസ്സങ്ങള്‍ താഴെപ്പറയുന്നു. 21, 22 ഹ്യൂസ്റ്റണ്‍ ടെക്‌സാസ്, 23, 24 ഓസ്റ്റിന്‍, ടെക്‌സസ്, 28 യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക്, 29, 30 ദിവസ്സങ്ങളില്‍ റോക്ക് ലാന്‍ഡ്, ന്യൂയോര്‍ക്കില്‍ സമാപനം.

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ഈ സുവിശേഷ മഹായോഗത്തിലേക്കു എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: ജോസഫ് ചക്കുങ്കല്‍, സന്തോഷ് മാത്യു, തോമസ് ജേക്കബ്- 832-987-2075
www.crfgospel.org

2017-07-19-PHOTO-00000005

LEAVE A REPLY

Please enter your comment!
Please enter your name here