നെയ്യാറ്റിൻകര: വീട്ടമ്മ ആത്മഹത്യചെയ്യാൻ ശ്രമിച്ച സംഭവത്തിൽ കോവളം എം.എൽ.എ എം. വിൻെസൻറിനെതിരെ ഗുരുതര ആരോപണങ്ങൾ. വ്യാഴാഴ്ച മജിസ്ട്രേറ്റിനും പിന്നീട് പൊലീസിനും വീട്ടമ്മ നൽകിയ മൊഴിയിലാണ് ഗുരുതര ആരോപണങ്ങൾ ഉള്ളത്. ആറുമാസമായി എം.എൽ.എ മാനസികമായും അല്ലാതെയും നിരന്തരം പീഡിപ്പിക്കുകയായിരുെന്നന്നും ഭീഷണികൾ സഹിക്കവയ്യാതെയാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നും ഇവർ പൊലീസിന് മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് എട്ടംഗസംഘത്തെ നിയോഗിച്ച് ഡി.ജി.പി ഉത്തരവായി. കമീഷണർ അജിതാബീഗത്തിെൻറ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഹരികുമാർ, സി.ഐ കെ.എസ്. അരുൺ, വനിത സെൽ എസ്.ഐമാരായ സിസിലി, തങ്കം, പാറശ്ശാല എസ്.ഐ പ്രവീൺ, നെയ്യാറ്റിൻകര എ.എസ്.ഐ ഉണ്ണികൃഷ്ണൻ, എ.എസ്.ഐ കൃഷ്ണകുമാർ എന്നിവർക്കാണ് അന്വേഷണച്ചുമതല.

ബുധനാഴ്ചയാണ് അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ബാലരാമപുരം സ്വദേശിനിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് ആനി വർഗീസ് ആശുപത്രിയിലെത്തി വീട്ടമ്മയുടെ മൊഴിയെടുത്തു. മൊഴി രേഖപ്പെടുത്തൽ ഒന്നര മണിക്കൂറോളം നീണ്ടു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥ അജിതാ ബീഗവും രണ്ട് മണിക്കൂറോളം വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി. ആറുമാസം മുമ്പാണ് എം.എൽ.എ നിരന്തരം ഫോണിൽ ബന്ധപ്പെട്ടതെന്നും അശ്ലീലച്ചുവയുള്ള സംസാരം പലതവണ വിലക്കിയെങ്കിലും അദ്ദേഹം അത് കേൾക്കാൻ തയാറായില്ലെന്നും പരാതിയിൽ പറയുന്നു. സംഭവം പുറത്തറിഞ്ഞാലുണ്ടാകുന്ന മാനഹാനി ഭയന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ഇവരുടെ മൊഴി.

ബുധനാഴ്ച ഇവരുടെ ഭർത്താവ് നൽകിയ മൊഴിയിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചതായി മൊഴിയെടുപ്പിനു ശേഷം അജിതാ ബീഗം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സത്യസന്ധമായ അന്വേഷണമാണ് നടക്കുന്നതെന്നും സ്പീക്കറുടെ അനുമതി ലഭിച്ചാൽ കുറ്റാരോപിതനായ എം.എൽ.എയുടെ മൊഴി രേഖപ്പെടുത്തുമെന്നും അവർ അറിയിച്ചു. തുടർന്ന് അജിതാബീഗം ഇടവക വികാരി ഫാ. ജോയി മത്യാസിൽനിന്ന് വിവരം ശേഖരിച്ചു. എം.എൽ.എയുടെയും വീട്ടമ്മയുടെയും ഫോൺ വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതി‍െൻറ അടിസ്ഥാനത്തിലായിരിക്കും എം.എൽ.എ ചോദ്യം ചെയ്യുക.

എന്നാൽ, വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സി.പി.എം നേതാക്കളുടെ പങ്കും ഗൂഢാലോചനയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം. വിൻെസൻറ് എം.എൽ.എ ഡി.ജി.പി ലോകനാഥ് െബഹ്റക്ക് പരാതി നൽകി. സംഭവം നടക്കുന്നതിനു മുമ്പ് തന്നെ സ്ഥലത്തെ പ്രാദേശിക നേതാവും സി.പി.എം അനുഭാവിയുമായ സഹോദരനും വീട്ടമ്മയുടെ വീട്ടിൽ എത്തിയിരുന്നു. ഇവർ വീട്ടിലുള്ളപ്പോഴാണ് സംഭവം നടക്കുന്നത്. പൊലീസ് വീട്ടമ്മയുടെ ഭർത്താവി‍െൻറ മൊഴി രേഖപ്പെടുത്തുന്ന സമയം അടുത്ത ബന്ധുക്കളെപ്പോലും പ്രവേശിപ്പിക്കാതിരുന്ന മുറിയിൽ കെ. അൻസലൻ എം.എൽ.എയുടെ സാന്നിധ്യം ഉണ്ടായിരുന്നത് പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here