ലോവ:യുഎസിലെ ലോവയില്‍ ജനിച്ച് 18 ദിവസം മാത്രമായ പിഞ്ചു കുഞ്ഞ് ചുംബനമേറ്റ് മരിച്ചു.മരിയാന സിര്‍ഫ്രിറ്റ് എന്ന കൊച്ചു മിടുക്കി അകാലത്തില്‍ പൊലിഞ്ഞിരിക്കുന്നത് ചുബനത്തിലൂടെ പകര്‍ന്ന ഹെര്‍പ്‌സ് വൈറസ് ബാധയാലുണ്ടായ മെനിന്‍ജൈറ്റിസ് എച്ച്എസ് വി 1 ബാധിച്ചിട്ടാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ നവജാതശിശുക്കളോട് വാത്സല്യം പ്രകടിപ്പിക്കാന്‍ അവരെ വാരിയെടുത്ത് ഉമ്മ വയ്ക്കുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണീ ദുരന്തം. കാണാന്‍ വന്ന ആരോ നല്‍കിയ ഉമ്മയാണ് ഈ കുഞ്ഞിന്റെ ജീവന്‍ കവര്‍ന്നെടുത്തിരിക്കുന്നത്.

നിക്കോളെ സിര്‍ഫ്രിറ്റ്, ഷാനെ എന്നിവരാണീ കുഞ്ഞിന്റെ മാതാപിതാക്കള്‍. ഈ മാസം ഒന്നിനായിരുന്നു നിക്കോള ആരോഗ്യവതിയായ മരിയാനയെ പ്രസവചിച്ചിരുന്നത്. തുടര്‍ന്ന് ജൂലൈ ഏഴിന് തന്റെ തന്റെ മാതാപിതാക്കളുടെ ഔദ്യോഗിക വിവാഹം പാര്‍ട്ടി കഴിഞ്ഞയുടനാണ് ഈ കുഞ്ഞ് അസുഖബാധയെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റായത്. സാധാരണ ഹെര്‍പ്‌സ് മെനിന്‍ജൈറ്റിസ് സെക്‌സിലൂടെയോ അല്ലെങ്കില്‍ രോഗബാധിതയായ മാതാവില്‍ നിന്നും പ്രസവസമയത്തും കുഞ്ഞിലേക്ക് പകരാറുണ്ട്.
എന്നാല്‍ മരിയാനയുടെ കാര്യത്തില്‍ ഇത് രണ്ടുമല്ല സംഭവിച്ചതെന്നും മറിച്ച് ആരുടെയോ ചുംബനത്തിലൂടെയാണിതെന്നുമാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നത്. ലോവയുടെ തലസ്ഥാനമായ ഡെസ് മോയ്‌നെസിലെ ബ്ലാങ്ക് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലായിരുന്നു മരിയാനയെ ചികിത്സിച്ചിരുന്നത്.കുട്ടിയുടെ ജീവന്‍ തിരിച്ച് പിടിക്കാന്‍ ഇവിടെയുള്ള ഡോക്ടര്‍മാര്‍ കിണഞ്ഞ് ശ്രമിച്ചുവെങ്കിലും നിര്‍ഭാഗ്യവശാല്‍ വിജയിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here