ഇന്ത്യയിൽ ക്രിസ്ത്യൻ രക്ത സാക്ഷി ദിനം ആചരിക്കുന്നു .പെർസികുഷൻ റിലിഫ് എന്ന ക്രിസ്തവ സംഘടന ആണ് ഇതിനു ചുക്കാൻ പിടിക്കുന്നത് കാലത്തിന്റെ താണ്ഡവത്തിനിടയിൽ ക്രൈസ്തവർ അനേക പീഡകളിൽ കൂടി കടന്നുപോയി. എന്നാൽ അവയൊന്നും ക്രൈസ്തവരെ തളർത്തിയില്ല മറിച്ച് വളർത്തുകയാണ് ചെയ്തത്. എന്നാൽ മനുഷ്യ മനസാക്ഷിയെ പിടിച്ചു കുലുക്കിയ അനേക സംഭവങ്ങളിൽ മറക്കാൻ കഴിയാത്ത ഒന്നാണ് 2016 ജൂലൈ 22- നു നടന്ന ക്രൂര പീഡനം. ഒരു പെൺകുട്ടിയുടെ സംരക്ഷകർ ആകേണ്ടിയവർ തന്നെ അവളെ ഒരു ബലി മൃഗമാക്കി, ആയതിനാൽ 2017 ജൂലായ് 22 ന് ക്രിസ്ത്യൻ ‘രക്തസാക്ഷി ദിനം’ ആചരിക്കുകയാണ്. എന്താണ് ആ ദിവസത്തിന്റെ പ്രത്യേകത? കൃത്യം ഒരു വർഷം മുമ്പ്, 2016 ജൂലൈ 22നാണ് ‘ഭാരത് കി ബേട്ടി’ എന്ന് നാമകരണം ചെയ്ത സിസ്റ്റർ എസ്ഥേറിനെ ക്രൂരമായി ബലാത്സംഗത്തിന് ഇരയായി യേശുവിനു വേണ്ടി രക്തസാക്ഷിയായത്. യേശുക്രിസ്തുവിലുള്ള വിശ്വാസത്തെ അവളുടെ കുടുംബം ഉപേക്ഷിക്കാത്തതിനാലുള്ള പ്രതികാര നടപടിയായിരുന്നു ആ നിഷ്ടൂരകൃത്യം. ഒരു മകളെ നഷ്ടപ്പെട്ടിട്ടും, മറ്റു പെണ്മക്കൾക്കും ഇതേ വിധി നേരിടേണ്ടി വരുമെന്ന ഭീഷണിയുണ്ടായിട്ടും യേശുവിനെ ഉപേക്ഷിക്കുവാൻ ആ കുടുംബം തയ്യാറായില്ല. ഇന്ത്യയുടെ നെഞ്ചിൽ കിടന്നുറങ്ങേണ്ടിയ പെൺകുട്ടി അവരാൽ പീഡിപ്പിക്കപ്പെട്ടു .

ക്രിസ്തുവിനു വേണ്ടി ജീവൻ കൊടുത്ത ഇന്ത്യയിലെ രക്തസാക്ഷികളെ ആദരിക്കുന്നതിനു വേണ്ടിയാണ് എല്ലാ വർഷവും ജൂലായ് 22 ന് ക്രിസ്തീയ രക്തസാക്ഷി ദിനമായി ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ ജീവിതവും മരണവും വിശ്വാസം മൂലം നേരിട്ട അടിച്ചമർത്തലുകളുടെ ക്രൂരമുഖവും അനേകരെ നിത്യജീവങ്കലേക്ക് ആകർഷിക്കുവാൻ കഴിയും. ക്രിസ്തുവിന്റെ ഈ സാക്ഷികൾ ഏറ്റവും ഫലപ്രദമായ അന്ത്യകാല സുവിശേഷകരാണ്.നമുക്ക് സ്വാതന്ത്യം ലഭിച്ചതിനു ശേഷമുള്ള കണക്കു പ്രകാരം 2016 ലാണ് ഏറ്റവും കൂടുതൽ രക്തസാക്ഷികൾ ഉണ്ടായത്. അവരെ നാം ഓർക്കേണ്ടതും ബഹുമാനിക്കേണ്ടതും ആവശ്യമാണ്. നമ്മുടെ സഭകളിലും,നമ്മുടെ വീടുകളിലും, നമ്മുടെ സമൂഹത്തിലും അവരുടെ ചരിത്രം പറയണം. അത് നമ്മുടെ ഉത്തരവാദിത്തവും ചുമതലയുമാണ്. അങ്ങനെ നാം നമ്മുടെ സഹോദരന്മാരെ ‘നമുക്കു ലഭിച്ച വിളിക്ക് യോഗ്യമായ ജീവിതം’ നയിക്കുവാൻ ഇടയാകണം.

ക്രിസ്തീയ രക്തസാക്ഷത്വത്തിന്റെ ഇന്ത്യൻ ചരിത്രം ഇങ്ങനെ പറയപ്പെടുന്നു, ആദിമ കാലഘട്ടത്തിൽ ആയിരക്കണക്കിന് ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തിനായി കൊല്ലപ്പെട്ടു. ഈ ക്രിസ്തീയ രക്തസാക്ഷികളുടെ ജീവിതം, കഷ്ടത, വിജയകരമായി മരണം വരിച്ച ചരിത്രവും വിവരിക്കുന്നു.

ആദ്യ രണ്ടു നൂറ്റാണ്ടുകൾ പീഡനത്തിന്റെയും രക്തസാക്ഷികളുടെയും കാലം എന്ന നിലയിൽ ഓർക്കപ്പെടുന്നു.യോഹന്നാനും യൂദാസും ഒഴികെ യേശുവിന്റെ എല്ലാ ശിഷ്യന്മാരും രക്തസാക്ഷിയായി. തീർച്ചയായും തികച്ചും സമാധാനപരമായ ഒരു മരണം ദൈവം അവർക്കു നല്കി. അത് ഒരു ക്രിസ്ത്യാനിയുടെ മാനദണ്ഡമാണ്.ഇന്ത്യയിൽ ആദ്യമായി കാലുകുത്തിയ അപ്പോസ്തലൻ തോമസാണെന്നാണ് അനുമാനിക്കപ്പെടുന്നത്. താൻ മദ്രാസിലുള്ള മൈലാപ്പൂരിൽ വച്ച് ഒരു കുന്തത്താലുള്ള കുത്തുകൊണ്ട് മരിച്ചതായാണ് ചരിത്രംനമ്മെ പഠിപ്പിക്കുന്നത്. ദൈവസഹായം പിള്ള (17-12-1752), നീലകണ്ഠന്പിള്ള എന്ന അദ്ദേഹം പതിനെട്ടാം നൂറ്റാണ്ടിൽ ഒരു ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്. തന്റെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം അക്കാലത്ത് കൊട്ടാരത്തിലെ ബ്രാഹ്മണരായ മുഖ്യ പുരോഹിതർക്ക് വൈരാഗ്യമുണ്ടാക്കുകയും അവർ അദ്ദേഹത്തെ വധിക്കുകയും ചെയ്തു. 1752 ലാണ് അദ്ദേഹം രക്തസാക്ഷിയായത്.

സാധു സുന്ദർ സിങ് (1889-1929) ഒരു ക്രിസ്ത്യൻ മതവിശ്വാസിയായപ്പോൾ കുടുംബക്കാർ തന്നെ വീട്ടിൽ നിന്നും പുറത്താക്കി. സുവിശേഷവത്‌കരണത്തിനെതിരായ വലിയ വെല്ലുവിളികൾ കാരണം ടിബറ്റിലും നേപ്പാളിലും സുവിശേഷം അറിയിക്കാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. 1929 ല് ടിബറ്റിലേക്കുള്ള തന്റെ അവസാനത്തെ യാത്രയിൽ അദ്ദേഹം രക്തസാക്ഷിയായെന്നാണ് ചരിത്രം.
ഇന്ത്യൻ സ്വാതന്ത്ര്യത്തിനുശേഷമുള്ള ക്രസ്ത്യൻ രക്തസാക്ഷിത്വ ചരിത്രം:

1990 ല് മൂന്ന് പുതിയ കത്തോലിക്ക വിശ്വാസികൾ അസാമിൽ വിദേശ മതം സ്വീകരിച്ചു എന്നതിനാല് രക്തസാക്ഷികളായി.

1994 ൽ സൗത്ത് ചോട്ടാനാഗപ്പൂർ മേഖലയിൽ മൂന്നു പുരോഹിതർ ക്രൂരമായി കൊലചെയ്യപ്പെടുകയും അവരുടെ പള്ളി ബോംബ് വച്ച് തകർക്കുകയും ചെയ്തു.

1995 ആദ്യമാണ് ദില്ലി, ഗാസിയാബാദ് അതിർത്തിക്കു സമീപം അഞ്ചു ഫ്രാന്സിസ്കൻ കന്യാസ്ത്രീകൾ കൊല്ലപ്പെട്ടത്.

1996 ഫെബ്രുവരിയിൽ സിസ്റ്റർ റാണി മരിയ പട്ടാപ്പകൽ 40 ലധികം തവണ കുത്തേറ്റു കൊല്ലപ്പെടുകയും മൃതദേഹം വികൃതമാക്കപ്പെടുകയും ചെയ്തത്.

1999 നവംബറിൽ മതമൗലികവാദികളുടെ നേതൃത്വത്തിൽ ഒരു വിദ്വേഷ പ്രചാരണത്തിൽ ഫാ. അരുൾ ദാസ് എന്ന പുരോഹിതൻ രക്തസാക്ഷിയായി.

1999 ജനുവരിയിൽ ഓസ്ട്രേലിയൻ ക്രിസ്തീയ മിഷനറിയായ ഗ്രഹാം സ്റ്റുവാർട്ട് സ്റ്റെയിൻസ്‌,തന്റെ രണ്ടു മക്കളായ ഫിലിപ്പ്, തിമോത്തി എന്നിവർക്കൊപ്പം മതമൗലികവാദികൾ ചുട്ടുകൊന്നു. ഏകദേശം 35 വർഷക്കാലമായി ഒഡിഷയിലെ ചില ദരിദ്ര ആദിവാസി വിഭാഗക്കാരുടെ ഇടയിൽ അദ്ദേഹവും ഭാര്യയും കുടുംബമായി പ്രവർത്തിച്ചു വരികയായിരുന്നു.

2016 ൽ ക്രിസ്തീയവിരുദ്ധ പീഡനത്തിനിരയായ ഭാരത് കി ബേട്ടി (എസ്തർ ) പാസ്റ്റർ യോഗൻ മരിയ, പാസ്റ്റർ. ചാമു പുർത്തി, പാസ്റ്റർ.ഗുരുമൂർത്തി മടി, പാസ്റ്റർ.ഡേവിഡ് ലഗുന്, പാസ്റ്റർ, അബേൽ പാടോദി എന്നിവർ രക്തസാക്ഷികളുടെ നിരയിൽ നക്ഷത്രങ്ങളായി പ്രകാശിക്കുന്നു ….

എല്ലാ സമൂഹത്തിലും എല്ലാത്തരത്തിലുള്ള അനീതിയും ആക്രമണങ്ങളും  അരങ്ങേറുമ്പോൾ നീതിമാന്റെ നിലവിളിക്ക് ആർ ചെവി കൊടുക്കും?

ഇതിന്റെ മറ്റൊരു തെളിവാണല്ലോ ഇന്നലെയും പഞ്ചാബിൽ നടന്ന കൊടും ക്രൂരത സുൽത്താൻ മസ്സിയെ ക്രൂരമായി വെടിവെച്ച് കൊല്ലുകയായിരുന്നു  ക്രിസ്തീയ വിരോധികൾ നിമിത്തം ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടു ഇതും ഒരു ജൂലൈ 15 ..ഇനി ഇങ്ങനെ ഉണ്ടായാലും ക്രിസ്തു ഭക്തർ തങ്ങളുടെ വിശ്വാസം മുറുകെ പിടിക്കും ..അവർ കർത്താവിന്റെ നാളിൽ ഇതിന്റെ പ്രതിഫലം നേടും . അല്പകലത്തേക്കുള്ള ഭൗമ ശരീരത്തെ നശിപ്പിക്കാൻ മാത്രമേ ലോക ശക്തികൾക്ക് കഴികയുള്ളൂ. ഒരു തേജസ്സിന്റെ ശരീരം പ്രാപിച്ച് വീണ്ടെടുപ്പുകാരനായ പ്രിയനൊപ്പം അനന്തകാലം വാഴുവാൻ ക്ഷണിക്കപ്പെട്ട ഭക്തർ ഭയപ്പെടരുത്. ഭാരതം രക്ത സാക്ഷി ദിനം ആചരിക്കുമ്പോൾ ഓർക്കുക ഭാരതത്തെ നേടാനായി ഒരുങ്ങുക ..കർത്തവ്യം മറക്കുന്ന ക്രിസ്തു ഭടനായിട്ടല്ല മറിച്ചു..യേശുവിന്റെ രക്തത്തോളം എത്തില്ല എങ്കിലും ഓരോരുത്തരുടെയും നഷ്ടപെട്ട രക്തം കൊണ്ട് ഭാരത്തെ നേടാൻ കഴിയും ..ജൂലൈ 22 എത്തും മുൻപേ മറ്റൊരാൾ കൂടി തേജസിന്റെ വാടാത്ത കീരീടം നേടാൻ യാത്രയായി 

ഭാരതത്തിനായി ഉണരൂ ..പ്രാർത്ഥിക്കു…

ICMD - Press Release ver 3-2_Page_1

 

LEAVE A REPLY

Please enter your comment!
Please enter your name here