ഫിലഡല്‍ഫിയ: ഫൊക്കാനാ ഫിലഡല്‍ഫിയ നാഷണല്‍ കണ്‍വന്‍ഷന്റെ ഹൂസ്റ്റന്‍ റീജിയന്‍ കണ്‍വീനറായി ഹൂസ്റ്റണിലെ കലാസാംസ്കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഡോ:രഞ്ജിത്ത് പിള്ളയെ നിയമിച്ചതായി ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍,ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ,ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്, ട്രഷറര്‍ ഷാജി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ ഫില്‍ഡല്‍ഫിയായില്‍ വച്ച് 2018 ജൂലൈ 4 മുതല്‍ 7 വരെ വാലിഫോര്‍ജ് കണ്‍ വന്‍ഷന്‍ സെന്ററില്‍ നടക്കുക.ഫൊക്കാനയുടെ റീജിയനുകള്‍ ശക്തിപ്പെടുത്തുകയും റീജയനുകളുടെ പ്രാതിനിധ്യം കൂടുതലായി ഉറപ്പാക്കുന്നതിനും,ഫൊക്കാനായിലേക്കു കൂടുതല്‍ യുവജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഡോ.രഞ്ജിത് പിള്ളയുടെ സേവനം ഫൊക്കാനാ ഉറപ്പുവരുത്തുന്നതെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍.ബി. നായര്‍ പറഞ്ഞു.

ഹൂസ്റ്റണിലെ സാംസകാരിക രംഗത്തു നിറ സാന്നിധ്യമാണ് ഡോ.രഞ്ജിത്ത് പിള്ള.സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി നോക്കുകയും,സ്വന്തമായിഒരു സോഫ്ട് വെയര്‍ കമ്പനി നടത്തുകയും ചെയുന്ന രഞ്ജിത്ത് കംപ്യുട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രിയും,കംപ്യുട്ടര്‍ ആര്‍ക്കിറ്റചര്‍ ഡിസൈനില്‍ ഡോക്ടറേറ്റും നേടിയവ്യക്തിയാണ്.കൂടാതെ ഹൂസ്റ്റണിലെ കലാ സാംസ്കാരിക രംഗത്തും സജീവമായ ഡോ.രഞ്ജിത്ത് തിരുവനന്തപുരം സ്വദേശിയാണ്. രഞ്ജിത്തിന്റെ സേവനം ഫൊക്കാനായ്ക്കും, യുവസമുഹത്തിനും മുതല്‍ക്കൂട്ടാവുകയും ദേശീയ കണ്‍വന്‍ഷനില്‍ ഹൂസ്റ്റന്റെ വലിയ സാന്നിധ്യം ഉറപ്പാക്കുവാന്‍ സാധിക്കുമെന്നും ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ ,സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്,ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ എന്നിവര്‍ പറഞ്ഞു.

Renjith_pilllai_pic

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here