ഫിലാഡല്‍ഫിയ: 2018 ജൂലൈയില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫോക്കാന കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനറായി ഹ്യൂസ്റ്റനിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും നടനും കലാകാരനുമായ റെനി കവലയിലിനെ നോമിനേറ്റ് ചെയ്തതായി ഫോക്കാന പ്രസിഡന്റ് തമ്പി ചാക്കോയും, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായരും അറിയിച്ചു.

മലയാളീ അസ്സോസ്സിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്‍റെ സജീവ പ്രവര്‍ത്തകനായ റെനി അസ്സോസ്സിയേഷന്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ അംഗം, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തുടങ്ങിയ മേഖലകളില്‍ സ്തുത്യര്‍ഹസേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹ്യുസ്റ്റന്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ഇടവകാംഗമായ ഇദ്ദേഹം മാര്‍ത്തോമ്മ യുവജന സഖ്യത്തിന്റെ റീജിയണല്‍ വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിചിട്ടുണ്ട്. ഹ്യുസ്റ്റ്‌നിലെ മിസൗറി സിറ്റിയില്‍ സ്ഥിരതാമസക്കിയ ഇദ്ദേഹം കോഴഞ്ചേരിക്കടുത്തു പുല്ലാട് സ്വദേശിയാണ്.

റെനിയുടെ സേവനങ്ങള്‍ ഫോക്കനയ്ക്ക് ഒരു മുതല്‍ക്കൂട്ടവുമെന്നു പ്രസിഡന്റ് തമ്പി ചാക്കോയും, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായരും, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും അഭിപ്രായപ്പെട്ടു. റിജിയണല്‍ വൈസ് പ്രസിഡന്റ് പൊന്നു പിള്ള റെനിയുടെ നിയമനത്തില്‍ സന്തുഷ്ടി രേഖപ്പെടുത്തി.

Reni_fokana_pic

LEAVE A REPLY

Please enter your comment!
Please enter your name here