ചിക്കാഗോ: ചിക്കാഗോ കെ.സി.എസ് വാര്‍ഡ് വിഭജനത്തിനുശേഷം നടത്തപ്പെട്ട രണ്ടാമത്തെ വാര്‍ഡ് തല കൂട്ടായ്മ “സമ്മര്‍ഫെസ്റ്റ് 2017′ പുതുമകള്‍കൊണ്ടും ജനപങ്കാളിത്തംകൊണ്ടും അവിസ്മരണീയമായി. ജൂലൈ 16-ന് ഞായറാഴ്ച ചിക്കാഗോയുടെ സൗത്ത് വെസ്റ്റ്, വെസ്റ്റ് സബര്‍ബുകളില്‍ താമസിക്കുന്ന 120-ല്‍പ്പരം ക്‌നാനായ കുടുംബങ്ങള്‍ ഹിഡന്‍ലേക്ക് ഫോറസ്റ്റ് പിക്‌നിക്ക് ലൊക്കേഷനില്‍ ഒത്തുചേര്‍ന്നപ്പോള്‍ അത് കേരളത്തില്‍ നിന്നും വിവിധ കാലയളവുകളില്‍ കുടിയേറിപ്പാര്‍ത്ത ക്‌നാനായ മക്കള്‍ക്ക് അടുത്തിടപഴകാനുള്ള ഒരു സംഗമവേദിയായി.

കെ.സി.എസ് വാര്‍ഡ് 1,2,3 എന്നിവടങ്ങളില്‍ അധിവസിക്കുന്ന ആബാലവൃദ്ധം ക്‌നാനായ കുടുംബങ്ങള്‍ വളരെ നേരത്തെ തന്നെ എത്തിച്ചേരുകയും ഒരുമിച്ച് ഭക്ഷണം പാകംചെയ്യുകയും, വിവിധതരം ഗെയിമുകളില്‍ പങ്കെടുത്തുംകൊണ്ട് സമ്മര്‍ഫെസ്റ്റ് 2017-നു മാറ്റുകൂട്ടി. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളും യുവജനങ്ങളും സോക്കര്‍, വോളിബോര്‍, സൈക്ലിംഗ് എന്നിവയില്‍ ആവേശപൂര്‍വ്വം പങ്കെടുത്തപ്പോള്‍ അത് തലമുറകളുടെ തന്നെ ഒരു സമ്മേളനമായി. കെ.സി.എസ് രണ്ടാം വാര്‍ഡ് കോര്‍ഡിനേറ്റര്‍ ജോബി ഓളിയില്‍, കെ.സി.സി.എന്‍.എ റീജണല്‍ വൈസ് പ്രസിഡന്റ് രണ്ടാം വാര്‍ഡ് അംഗം ജയ്‌മോന്‍ നന്ദികാട്ട്, വാര്‍ഡ് അംഗങ്ങളായ ജയിംസ് മഞ്ഞാങ്കല്‍, സുനില്‍ ചക്കാലയ്ക്കല്‍, ജിമ്മി മുകളേല്‍, 2,3 വാര്‍ഡുകളുടെ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്ന ജിമ്മി കണിയാലില്‍, മജു ഓട്ടപ്പള്ളില്‍ എന്നിവര്‍ മറ്റ് അംഗങ്ങള്‍ക്കൊപ്പം “സമ്മര്‍ഫെസ്റ്റ് 2017′-ന്റെ വിജയത്തിനായി കൈകോര്‍ത്തു.

ചിക്കാഗോ കെ,സി.എസ് പ്രസിഡന്റ് ബിനു പൂത്തുറയില്‍, സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടില്‍, ട്രഷറര്‍ ഷിബു മുളയാനിക്കുന്നേല്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, മുന്‍ കെ.സി.സി.എന്‍.എ പ്രസിഡന്റുമാരായ ജോസ് കണിയാലി, ജോണി പുത്തന്‍പറമ്പില്‍, കെ.സി.എസ് ചിക്കാഗോയെ മുന്‍കാലങ്ങളില്‍ കരുത്തോടെ നയിച്ച കുര്യന്‍ നെല്ലാമറ്റം, മാത്യു കുളങ്ങര, മാത്യു ഇടിയാലില്‍, സണ്ണി, ജോസ്, നിണല്‍ മുണ്ടപ്ലാക്കില്‍, ജോസ് തട്ടാറേട്ട് എന്നിവരുടെ സാന്നിധ്യവും പ്രചോദനവും സമ്മര്‍ഫെസ്റ്റ് 2017 -ന് കരുത്തേകി.

SummerFest_12 SummerFest_Pic_2 SummerFest_Pic_4 SummerFest11

LEAVE A REPLY

Please enter your comment!
Please enter your name here