ര്‍ലണ്ടോ: ര്‍ലണ്ടോ റീജിയണല്‍ യുണൈറ്റഡ് മലയാളി അസ്സോസ്സിയേഷന്‍ (ഒരുമ) ജൂലൈ 22ന് മോസ് പാർക്കിൽ നടത്തിയ 9-മത് വാർഷിക പിക്നിക്ക് വൻ വിജയമായി. പ്രസിഡന്‍റ് സോണി തോമസ് പങ്കെടുത്തവർക്ക് ഏവർക്കും ഔപചാരികമായി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ്‌ സുരേഷ് നായര്‍, സെക്രട്ടറി ജോമിന്‍ മാത്യു, ജോയിന്റ് സെക്രട്ടറി സണ്ണി കൈതമറ്റം, ട്രഷറർ ജോയ് ജോസഫ്‌ എന്നിവർ വിവിധ ചുമതലകൾ നിർവഹിച്ചു. സ്പോര്‍ട്ട്സ് കോര്‍ഡിനേറ്റര്‍ ജോളി പീറ്റര്‍, യൂത്ത് കോര്‍ഡിനേറ്റര്‍ സാറ കാമ്പിയില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജെസ്സി ജിജിമോന്‍, സ്മിതാ സോണി എന്നിവരുടെ നേതൃത്വത്തിൽ വിവിധ പ്രായപരിധിയില്‍ ഉള്ളവര്‍ക്കായി ആകര്‍ഷകങ്ങളായ കായികവിനോദ മത്സരങ്ങള്‍ നടത്തപ്പെട്ടു. 

യൂത്ത് നേതൃത്വം കൊടുത്ത ഫേസ് പെയിന്റിംഗ് കുട്ടികള്‍ക്ക് ഏറെ ആകര്‍ഷകമായി. പിക്നിക്കിൽ ഒരലാണ്ടോയിലെയും പ്രാന്തപ്രദേശങ്ങളിലെയും ധാരാളം കുടുംബാംഗങ്ങളുടെ സാന്നിധ്യം ശ്രധ്യേയമായി.

ര്‍ലാണ്ടോയിലെ വിവിധ നളപാചക വിധക്തരുടെ നേതൃത്വത്തില്‍ ഒരുക്കിയ സ്വാദിഷ്ടമായഗ്രില്‍ഡ് വിഭവങ്ങളും തട്ട്ദോശ-സാമ്പാര്‍, കപ്പ-മീന്‍കറി, സംഭാരം എന്നീ നാടന്‍വിഭവങ്ങളും നാവിനു രുചിയൂന്ന അനുഭവമായി. ആന്റണി ചേലേക്കാട്ടു, നോബിള്‍ ജനാര്‍ദ്ദനന്‍, സ്മിതാ നോബിള്‍, ശ്രീദേവി ബാബുശങ്കര്‍, ഷാനവാസ് ഖാന്‍, അലക്സ്‌ പോള്‍, സാറ കാമ്പിയില്‍ , ജുലി റെനിമോന്‍, നിര്‍മല ജോയ്, കാര്‍ത്തിക് എന്നീ അനുഗ്രഹീത ഗായകരുടെ ഇമ്പമാര്‍ന്ന ഗാനാലാപനങ്ങള്‍ പിക്നികിന് മാറ്റ് കൂട്ടി.

ORUMA 2017 PIC GROUP

DSC_0926DSC_0889
cie_1500858366649cie_1500858976288

വാർത്ത: നിബു വെള്ളവന്താനം 

4 Attachments

LEAVE A REPLY

Please enter your comment!
Please enter your name here