ന്യൂ ജേഴ്സി : ലോക ഭീകരവാദത്തിനു ഉത്തരവാദി ഇസ്ലാം മതമോ മനുഷ്യരോ എന്ന ചോദ്യത്തിന് ഉത്തരം തേടി അമേരിക്കൻ മലയാളികൾ അണിയിച്ചൊരുക്കിയ ഷോർട് ഫിലിം   ‘ദി ഏയ്ഞ്ചൽ’  തരംഗം സൃഷ്ട്ടിക്കുന്നു  ഭീകരവാദം എന്ന് കേൾക്കുമ്പോൾ തന്നെ ഇസ്ലാം മതത്തിലേക്കി വിരൽച്ചുണ്ടുന്ന ലോകജനതക്ക് മാനവരാശിയും മതവും തമ്മിലുള്ള അന്തരത്തെ പറ്റി  നന്മയുടെ ഭാഷയിൽ ചാലിച്ചു ജനഹൃദയങ്ങളിലേക്കു വലിയ ഒരു സന്ദേശവുമായി എത്തുന്ന അമേരിക്കൻ മലയാളികൾ  അണിയിച്ചൊരുക്കിയ  ഹ്രസ്വ ചിത്രം  ‘ദി ഏയ്ഞ്ചൽ’  വൻ  ഹിറ്റ്  ഏറെ ജനശ്രദ്ധ നേടിയ ഈ ഇംഗ്ലീഷ് ഷോർട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നത്  പ്രശസ്ത ന്യൂയോർക്‌ ബ്രോഡ്‌വേ തിയ്യറ്റർ കലാകാരന്മാരാണ്.

നോർത്ത് അമേരിക്കൻ മലയാളികൾക്കിടയിൽ ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രസിദ്ധനായ മിത്രാസ് രാജൻ കഥയും തിരക്കഥയും സംവിധാനവും ചെയ്തിരിക്കുന്ന ഈ സിനിമയുടെ നിർമ്മാണം മിത്രാസ് ഷിറാസും ഛായാഗ്രാഹകൻ ജോൺ മാർട്ടിനും ശബ്ദമിശ്രണം ജേക്കബ് ജോസഫും, സംഗീത സംവിധാനം മിഥുൻ ജയരാജുമാണ്. 

ലോകസമാധാനത്തെ കുറിച്ചും തീവ്രവാദത്തെകുറിച്ചും ശക്തമായ ഭാഷയിൽ പ്രതിപാദിക്കുന്ന  ഈ ഹ്രസ്വചിത്രം  വ്യത്യസ്തമായ അവതരണ ശൈലി കൊണ്ടും ലോകജനതക്കു സമ്മാനിക്കുന്ന ഉദാത്തമായ സന്ദേശത്തിലൂടെയും ഇതിനകം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട് സിനിമയയുടെ  പ്രീമിയർ ഷോയിൽ പങ്കെടുത്ത എല്ലാവരും ഈ സിനിമ ഏവരും കണ്ടിരിക്കേണ്ടതാണെന്നു അഭിപ്രായപ്പെട്ടു.

സിനിമയുടെ യൂട്യൂബ് ലിങ്കും ചില ചിത്രങ്ങളും ചുവടെ 

https://youtu.be/qFT-LD32WFg

m4 m3 m2

LEAVE A REPLY

Please enter your comment!
Please enter your name here