മരുഭൂമി പോലുള്ള ഒരു പാറക്കൂട്ടം, അവിടെ മരങ്ങൾ വളർന്നു വരുന്നു, അത് കാടായിമാറുന്നു, പക്ഷികളും, മൃഗങ്ങളും പതിയെ വാസസ്‌ഥലമാക്കുന്നു …അങ്ങനെ അവിടെ ഒരു ചെറിയ സ്വർഗം യാഥാർഥ്യമാകുന്നു !! എ സ്വർഗത്തിൽ പ്രകൃതിയെ നോക്കി കണ്ണിറുക്കുന്ന ഒരു കുഞ്ഞു വീട്, ചുറ്റും മനോഹരമായ കാഴ്ച, നഗരത്തിന്റെ വേഗതയില്ല, ഗ്രാമത്തിന്റെ വശ്യതയും ഇല്ല …പ്രകൃതിയുടെ സ്നേഹം, നിറഞ്ഞഴുകുന്ന ഒരു സ്വർഗം അതാണ് കരീം ഫോറെസ്റ് !! ഒരു പക്ഷെ പ്രകൃതിയുടെ മടിത്തട്ടിൽ ഉറങ്ങാൻ ഇഷ്ടപ്പെടാത്തവർ ആരുണ്ട് ?? സ്വന്തം ജീവിതം കൊണ്ട് അങ്ങനെ ഒരു കാടു ഉണ്ടാക്കിയ മനുഷ്യന് ആണ് കരീം . ആദ്യം ഒരു കാവുണ്ടാക്കി….മരങ്ങളാല്‍ സമൃദ്ധമായൊരു കാവ് .കരിങ്കല്‍ പാറകള്‍ മരങ്ങള്‍ക്ക് വഴിമാറി .ആദ്യമൊക്കെ കിലോമീറ്ററുകള്‍ അകലെ നിന്ന് ബൈക്കിലാണ് വെള്ളമെത്തിച്ചിരുന്നത് .ഒരിക്കലും അസാധ്യമെന്ന് എല്ലാവരും വിധിയെഴുതിയത് കരിം സാധ്യമാകുമെന്ന് ലോകര്‍ക്ക് കാണിച്ചുകൊടുത്തു. വീട്ടുകാര്‍ ആദ്യമൊക്കെ ആശ്ചര്യത്തോടെ അത് നോക്കിനിന്നു … പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ആ കുന്നിന്‍ മുകളിപ്പോള്‍ യഥേഷ്ടം വെള്ളമുള്ള വനമേഖലയായി മാറി. മൂന്ന് വര്‍ഷം കൊണ്ടാണ് മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത് .പിന്നെ പക്ഷികള്‍.. ശലഭങ്ങള്‍.. എല്ലാം വിരുന്നെത്തി… ഭൂമിയുടെ സ്വഭാവം തന്നെ മാറിമറിഞ്ഞു.

32 വർഷത്തെ കഠിന പ്രയത്നം കൊണ്ട് മരുഭൂമിയെ സ്വർഗമമാക്കി മാറ്റിയ കരീം , കാസര്‍ഗോഡ് നീലേശ്വരത്ത് 1947 ല്‍ ജനിച്ച അബ്ദുല്‍ കരീം കുറച്ച് കാലം മുംബൈയിലായിരുന്നു ജോലി. തന്റെ ജീവിതം ഒരു രാജ്യത്തിന് തന്നെ മാതൃക ആക്കുകയാണ് യി വയോധികൻ .മുമ്ബായിൽ നിന്ന് ഗൾഫ് മേഖലയിൽ ജോലി ചെയ്‌ത കരീം , തന്റ സമ്പാദ്യം നികേഷേപിച്ചതു പ്രകൃതിയുടെ മടിത്തട്ടിലേക്കാണ് . 32 വർഷത്തെ ക്ഷേമയോടെ യുള്ള കാത്തിരിപ്പിന്റെ മൂർത്തീഭാവമാണ് ഇന്ന് കാണുന്ന യി കരീം ഫോറെസ്റ് .

ranjit2017

വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ഒരു പാഠശാലയാണ് കരീമിന്റെ ജീവിതവും കാടും .കാരണം അപൂര്‍വയിനം മരുന്നുകളും വിത്തുകളുമാണ് കരിം ഉല്‍പ്പാദാപ്പിക്കുന്നതും വിപണനം നടത്തുന്നതും .അസാധ്യമായതൊന്നും ജീവിതത്തിലില്ലെന്ന് അനുഭവത്തിലൂടെ പകര്‍ന്ന് നല്‍കുകയാണ് ഈ മനുഷ്യന്‍ .നാലുകൊല്ലം മുമ്പ് കൊടുംവരള്‍ച്ച ഉണ്ടായപ്പോള്‍ നാട്ടിലുള്ളവര്‍ക്കെല്ലാം യഥേഷ്ടം കുടിവെള്ളം എത്തിച്ചത് കരീമിന്റെ ഈ കുന്നിന്‍ മുകളിലെ വനത്തില്‍ നിന്നാണ്. പ്രകൃതിയുടെ നിലനില്‍പ്പ് തന്നെ മരങ്ങളിലൂടെയെന്ന് കരീം നമ്മെ അനുഭവം കൊണ്ട് പഠിപ്പിക്കുന്നു. മരങ്ങള്‍ വളര്‍ന്നതോടെ ആ പാറക്കൂട്ടങ്ങള്‍ക്കടിയില്‍ യഥേഷ്ടം വെള്ളവുമുണ്ടായി. മരങ്ങളില്ലാത്ത ഭൂമിയില്‍ ഭൂഗര്‍ഭജലത്തെ ഒരുക്കൂട്ടിവെക്കാന്‍ വേരുകളെവിടെ ?

നൂറിലധികം കുടുംബങ്ങള്‍ക്കാണ് കരീം ഇന്ന് കുടിവെള്ളം നല്‍കുന്നത്.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് കരീമിന്റെ സ്വയം നിര്‍മ്മിത കാടിനെ അംഗീകരിച്ചിരിക്കുകയാണിന്ന് .’ പുളിയംകുളം മോഡല്‍ ‘ എന്നാണ് കരീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത് .

KAREEM 1 KAREEM 2 KAREEM 3

LEAVE A REPLY

Please enter your comment!
Please enter your name here