ചിക്കാഗോ: സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകാംഗമായ തേലപ്പിള്ളില്‍ ബഹു : അനീഷ് സ്കറിയ ശെമ്മാശ്ശനെ അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭി: യല്‍ദോ മാര്‍ തീത്തോസ് തിരുമേനിയാല്‍ ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് 2017 ഓഗസ്റ്റ് 5 ശനിയാഴ്ച വൈദിക പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു. ശനിയാഴ്ച രാവിലെ 8 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് അഭി: തിരുമനസ്സുകൊണ്ട് വി:കുര്‍ബ്ബാന അര്‍പ്പിക്കുന്നതും വി:കുര്‍ബ്ബാന മധ്യേ പട്ടംകൊട ശ്രുശ്രൂഷയും നടത്തപ്പെടും. തുടന്ന് ഇടവകയുടെ അനുമോദന യോഗം നടക്കും. 2017 ഓഗസ്റ്റ് 6 ഞായറാഴ്ച അച്ചന്‍ വി: കുര്‍ബ്ബാന (പുത്തന്‍ കുര്‍ബ്ബാന) അര്‍പ്പിക്കുന്നതാണ്.

ബഹു: ശെമ്മാശ്ശന്‍ ന്യുയോര്‍ക്ക് സെന്റ്. വ്‌ളാഡിമീര്‍ ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ നിന്നു തിയോളജിയില്‍ മാസ്‌റ്റേഴ്‌സ് ഇന്‍ ഡിവിനിറ്റി ബിരുദവും ചിക്കാഗോ ട്രിനിറ്റി തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നു തിയോളജിയില്‍ മാസ്‌റ്റേഴ്‌സും എടുത്തിട്ടുണ്ട്. ബഹു: ശെമ്മാശ്ശന്‍ ക്ലിനിജല്‍ പസ്റ്ററല്‍ കെയര്‍ ഡിപ്ലോമ എടുത്തിട്ടുള്ളതും നാഷനല്‍ ബോര്‍ഡ് സര്‍ട്ടിഫൈഡ് ചാപ്ലിയനും ആണ്. ഇപ്പോള്‍ ശെമ്മാശ്ശന്‍ ഹ്യൂസ്റ്റണ്‍ മെത്തഡിസ്റ്റ് ഹോസ്പിറ്റലില്‍ സ്റ്റാഫ് ചാപ്ലിയന്‍ ആയി ജോലി ചെയ്യുന്നു.ബഹു: ശെമ്മാശ്ശന്‍ ചിക്കാഗോ സെറ്റ് പീറ്റേര്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ സക്കറിയ കോറെപ്പിസ്‌കോപ്പായുടേയും ഏലിയാമ്മയുടെയും മകനാണ്.

ഈ പട്ടംകൊട ശ്രുശ്രൂഷയുടെ ഭംഗിയായുള്ള നടത്തിപ്പിനായി ഇടവകയുടെ സഹവികാരി ബഹു: ബിജുമോന്‍ അച്ചന്‍ സെക്രട്ടറി ജയ്‌സണ്‍ ജോണ്‍, ട്രസ്റ്റി ജോര്‍ജ്ജ് ജുര്യാക്കോസ്, വൈസ് പ്രസിഡന്റ് ജോജി കുര്യാക്കോസ് എന്നിവരുടെ നേത്രുത്വത്തില്‍ വിപുലമായ ഒരു കമ്മറ്റി പ്രവര്‍ത്തിക്കുന്നു. വിശ്വാസികള്‍ എല്ലാവരും ഇടവകയില്‍ ഇദം പ്രഥമമായി നടത്തപ്പെടുന്ന ഈ അനുഗ്രഹീത ശ്രുശ്രൂഷയില്‍ അദ്യാവസാനം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്നും ബഹു: ശെമ്മാശ്ശനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഇടവകക്കുവേണ്ടി ബഹു: ബിജുമോന്‍ അച്ചന്‍ അഭ്യര്‍ത്ഥിക്കുന്നു. : ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്. .

LEAVE A REPLY

Please enter your comment!
Please enter your name here