ടെക്സസ് ∙ ജൂലൈ 24 ന് അവസാനിച്ച നാൽപ്പത്തിയെട്ടാമത് ഇന്റർനാഷണൽ ഫീസിക്സ് ഒളിമ്പ്യാടിൽ യുഎസ് ടീമിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത ഇന്ത്യൻ അമേരിക്കൻ വിദ്യാർഥികൾ മെഡലുകൾ കരസ്ഥമാക്കി. ഇന്ത്യ ഉൾപ്പെടെ 88 രാജ്യങ്ങളിൽ  നിന്നും മത്സരാർത്ഥികൾ ഒളിമ്പ്യാടിൽ പങ്കെടുത്തിരുന്നു.

യുഎസ്  ടീം എട്ടാം സ്ഥാനം നേടിയെങ്കിലും ടെക്സസ് ഷുഗർലാന്റ് ജോൺ  ഫോസ്റ്റർ ഡ്യൂലസ് ഹൈസ്കൂളിൽ നിന്നുള്ള ബാലാജി, ഫ്ലോറിഡാ സാൻഫോർഡിൽ നിന്നുള്ള ജിമ്മി ക്വിൻ, കലിഫോർണിയ വാട്സൺ വില്ലയിൽ നിന്നുള്ള കൈ ഷി ഗോൾഡ് മെഡലുകളും രാമൻ (സിയാറ്റിൽ ലേക്ക് സൈഡ് സ്കൂൾ), മിഷേൽ (ഫ്രിമോണ്ട്, കലിഫോർണിയ) എന്നിവർ സിൽവർ മെഡലും കരസ്ഥമാക്കി.

ഇന്തൊനീഷ്യയിൽ 16 മുതൽ 24 വരെ നടന്ന മത്സരങ്ങളിൽ എക്സ്പെരിമെന്റൽ, തിയററ്റിക്കൽ പരീക്ഷകളിൽ ഉന്നത വിജയം  നേടിയവർക്കാണ് മെഡൽ ലഭിച്ചത്. മെഡൽ ജേതാക്കളെ അമേരിക്കൻ അസോസിയേഷൻ ഓഫ് ഫീസിക്സ് ടീച്ചേഴ്സ് അഭിനന്ദിച്ചു. ഇവർക്ക് പരിശീലനം നൽകിയ അധ്യാപകരും പ്രോത്സാഹനം നൽകിയ കുടുംബാംഗങ്ങളും പ്രത്യേക പ്രശംസ അർഹിക്കുന്നതായി എക്സിക്യൂട്ടീവ് ഓഫീസർ ബെത്ത അറിയിച്ചു.

2017-Travelers-at-IPHO_web sreyas

LEAVE A REPLY

Please enter your comment!
Please enter your name here