നിറോഞ്ഞൊഴുകുന്ന കോലമ്പുഴ …അതിന്റെ തീരത്തു തല ഉയർത്തി നാടിനെ കൈ കുമ്പിളിൽ തലോടുന്ന പുത്തൻ കാവിൽ ‘അമ്മ !

കഴിഞ്ഞ കാലത്തിന്റെ കരുത്തിന്റെയും പ്രൗഡിയുടെയും പ്രതീകമായി , ഇന്ന് വിസ്‌മൃതിയിലേക്കു മാഞ്ഞു  കൊണ്ടിരിക്കുന്ന ആറ്റിങ്ങൽ കൊട്ടാരം. കാലം ബാക്കി വച്ച കല്പടവുകളും , നിലം പൊത്താറായ ഉമ്മറവും , തലയെടുപ്പ് നഷ്ട്ടപെട്ട കവാടവും ഒരു പക്ഷെ കാലം ഇനിയും ബാക്കിവച്ച ഒരു കൊട്ടാര കാഴ്ചയാകാം . കൊട്ടാരങ്ങൾക്കു പ്രിയെമേറുന്ന ഇയി കാലത്തിൽ , ചരിത്രത്തിന്റെ മൂർത്തീഭാവമായ ഇയി കൊട്ടാരം വിസ്‌മൃതിയിലേക്കു നീങ്ങുന്നു ! ദേവസ്വം ബോർഡിൻറെ ക്ഷേത്ര കല പരിശീലനം ഇയി  പൊളിഞ്ഞു വീഴാറായ കെട്ടിത്തടത്തിൽ ആണ് ഇപ്പോൾ നടക്കുന്നത് , ഒരു പക്ഷെ നാളെ നമുക്ക് അഭിമാനത്തോടെ ഉയർത്തി കാണിക്കാൻ കഴിയുന്ന  ഒരു സ്മാരകം ആകേണ്ട ഇയി കൊട്ടാരം , ഇപ്പോഴത്തെ കൊട്ടാര സ്നേഹികൾ കാണാത്തതു എന്ത് ഒരു ആചര്യവും ഉണ്ട് ലേഖകന് ! കൊല്ലമ്പുഴയും , പുത്തൻകാവും , കൊട്ടാരമുറ്റത്തെ ക്രിക്കറ്റ് കളിയും ഒക്കെ ലേഖകൻ എന്ന എന്നെ ഇയി ഏഴാം കടലിനു അക്കരെയിലും ബാല്യത്തിന്റെ പടവുകളിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു ! ചരിത്രം നമുക്ക് ഒന്ന് തിരിഞ്ഞു നോക്കാം …

1971 ഏപ്രിൽ 15 ഒരു പക്ഷെ ആറ്റിങ്ങൽ കാർക്കും ഈസ്റ്റ് ഇന്ത്യൻ പട്ടാളത്തിനും മറക്കാൻ കഴിയാത്ത ഒരു ദിവസ്വം ആയിരിക്കും . എതിരാളി ആരെന്നും , അവന്റെ അംഗം ബലം എന്താണ് എന്നും ചിന്തിക്കാതെ !  സ്വന്തം ദേശത്തിന്റെ നാശം , അതിനു പിന്നിൽ ഏതു കോല കൊമ്പൻ ആണേലും അവനെ നേരിടും എന്ന നിചയദാർഢ്യം ആണ് കുടമണ്‍ പിള്ളയുടെ നേതൃത്വത്തില്‍ 1721 ഏപ്രില്‍ 14ന് നടന്ന ആറ്റിങ്ങൽ കലാപം ,ആറ്റിങ്ങല്‍ റാണിക്ക് ഉപഹാരവുമായിപ്പോയ 140 ബ്രിട്ടീഷ് സൈനികരെ നാട്ടുകാര്‍ ആക്രമിച്ച് കൊലപ്പെടുത്തി.

ആറ്റിങ്ങല്‍ കലാപത്തില്‍ കൊല്ലപ്പെട്ട ഇംഗ്ലീഷുകാരുടെ സംഖ്യ, പ്ലാസിയുദ്ധത്തില്‍ കൊല്ലപ്പെട്ടതിനെക്കാള്‍ എത്രയോ ഇരട്ടിയാണ്. പ്ലാസിയെ ഇംഗ്ലീഷ് ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി കരുതുമ്പോള്‍ ആറ്റിങ്ങല്‍ കലാപം ഇന്നും വിസ്മൃതിയില്‍ തന്നെയാണ്. ആറ്റിങ്ങൽ കേന്ദ്രമാക്കി കൊട്ടാരക്കരയും, നെടുമങ്ങാടും, തിരുവനന്തപുരവും കൊല്ലവും കായംകുളവും കരുനാഗപ്പള്ളിയും കാർത്തികപള്ളിയുമൊക്കെ ഭരിച്ചിരുന്നത് ആറ്റിങ്ങൽ റാണിയായിരുന്നു. ആറ്റിങ്ങൽ റാണിയിൽ നിന്ന് സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങുവാൻ വേണ്ടി കരാർ നേടിയ ബ്രട്ടിഷുകാർ ആ കരാറിന്റെ ബലത്തിൽ അഞ്ചുതെങ്ങിൽ കോട്ട കെട്ടാൻ ശ്രമിച്ചു. കരാർവ്യവസ്ഥകൾ ലംഘിച്ചു തോക്കുകളും പീരങ്കികളും കൊണ്ട് വന്നു. ബ്രട്ടിഷുകാർ നാട്ടുകാരെ ഭയപ്പെടുത്താനും അവരിൽ നിന്ന് നേരിട്ട് സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങുവാനും ശ്രമം നടത്തി. 1971 ഏപ്രിൽ 15 നു   ഗിഫോർഡ് എന്ന ബ്രിട്ടീഷ് ഇന്ത്യ യുടെ കരുതാൻ 140 ബ്രിട്ടീഷ് പട്ടാളക്കാരുമായി ആറ്റിങ്ങൽ മഹാറാണിയെ കാണാൻ വന്ന രാത്രി , അവർക്കു വിസ്‌മൃതിയിലേക്കുള്ള ഒരു യാത്രയാക്കി മാറ്റിയ ആറ്റിങ്ങൽകാർ എന്തു  കൊണ്ടും ചരിത്രത്തിൽ കരുത്തിന്റെയും 

ഐക്യപ്പെട്ട നാട്ടില്‍ നേതാവും സൈനികസന്നാഹവുമില്ലാതെ ഒരു നാടുമുഴുവന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ കേരളത്തിലെ ആദ്യത്തെ സ്വാതന്ത്ര്യസമരമായിരുന്നു ഇവിടത്തേതെന്ന് ആ നാട് പറഞ്ഞുതന്നു. വെള്ളക്കാരുടെ സാമ്രാജ്യത്വ മോഹത്തെ മുളയിലെ നുള്ളിക്കളഞ്ഞ ഒരു നാടിന്‍െറ ഉണര്‍വ് ഇന്ത്യയില്‍ തന്നെ അപൂര്‍വമായിരിക്കും. വില്ല്യം ഗൈഫോർഡിന്റെ ശരീരം മരത്തടിയിൽ കെട്ടി നദിയിൽ ഒഴുക്കിവിട്ടു ബ്രിട്ടിഷുകാരുടെ ശവശരീരം നദിയിൽ വലിച്ചെറിഞ്ഞു. ആ നദിക്കു ഇന്ന് പേര് കൊല്ലംപുഴ !

ആറ്റിങ്ങൽ കൊട്ടാരത്തിന്റെ വഴികളിൽ കാതു കൂർപ്പിച്ചു നിന്നാൽ നിങ്ങൾക്ക് കേൾക്കാം അഭിമാനം പണയം വെയ്ക്കാത്ത ആത്മാഭിമാനത്തിന്റെ പ്രതീകമായ ഒരു ജനതയുടെ പോർവിളികളും ശത്രുവിനെതിരെയുള്ള ഒത്തൊരുമയും ,ചരിത്രമെഴുതിയവർ മറന്നു പോയാലുംആറ്റിങ്ങൽകാർ വിസ്മരിക്കും , ഈ കലാപം. ദേശത്തിന്റെ മാനത്തിനു വില ചോദിച്ച വിദേശിയുടെ രക്തം വീണു ചുവന്ന ഈ മണ്ണിൽ ചവിട്ടിനിന്ന് ആറ്റിങ്ങൽകാർ  പറയും. ഇവിടെ, ഇവിടെയാണ് സ്വതന്ത്രത്തിന്റെ ആദ്യ അഗ്നിനാളങ്ങൾ ജ്വലിച്ചതും , സൂര്യ അസ്തമിക്കാത്ത രാജ്യത്തെ , അഭിമാനത്തിന്റെ കരുത്തു  എന്താണ് എന്ന് മനസിലാക്കി കൊടുത്തതും എന്നും.

                                                               രഞ്ജിത് പിള്ളൈ , Houston 

attingal 4

LEAVE A REPLY

Please enter your comment!
Please enter your name here