ന്യൂഡൽഹി: ജിയോക്ക് പിന്നാലെ രാജ്യത്തെ മുൻനിര ടെലികോം കമ്പനികളിലൊന്നായ എെഡിയയും വില കുറഞ്ഞ 4ജി ഫോൺ പുറത്തിറക്കുന്നു. റോയിട്ടേഴ്സ് ആണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. 2018ൽ ഫോൺ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. എന്നാൽ ഫോണിൻറെ വിലയോ മറ്റ് ഫീച്ചറുകളോ െഎഡിയ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 4ജി ഫോൺ പുറത്തിറക്കുന്നതിനായി നിർമാതാക്കളുമായി കരാറിലെത്തിയെന്നാണ് എെഡിയയുടെ പ്രതിനിധി വാർത്ത എജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

1500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങി 4ജി ഫോൺ നൽകുന്നതാണ് ജിയോയുടെ പദ്ധതി. മൂന്ന് വർഷത്തിന് ശേഷം ഫോൺ കമ്പനിയിൽ നൽകിയാൽ സെക്യൂരിറ്റി നിഷേപം ജിയോ തിരിച്ച് നൽകും. ആഗ്സ്റ്റ് 23 മുതൽ പുതിയ ഫോണിെൻറ ബുക്കിങ് ജിയോ ആരംഭിക്കും. സെപ്തംബറിലായിരിക്കും ഫോണിെൻറ ഡെലിവറി.

LEAVE A REPLY

Please enter your comment!
Please enter your name here