ഡാലസ്: പാചക കലയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടു ഉയരങ്ങളിലേക്ക് കുതിക്കുന്ന മേനാച്ചേരി ജോണ്‍ ആന്റണി (ജിന്‍സണ്‍) ക്ക് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രത്യേക അംഗീകാരം. 2017 ല്‍ ഡിട്രോയിട്  ഹോട്ടല്‍ എഡ്വേര്‍ഡില്‍ ആയിരങ്ങള്‍ പങ്കെടുത്ത കെ എച്ച് എന്‍ എയുടെ സമ്മേളനത്തില്‍ രുചികരമായ കേരള വിഭവങ്ങള്‍ വിളമ്പി ഏവരുടേയും പ്രശംസയ്ക്ക് പാത്രീഭൂതനായ മുഖ്യ പാചകക്കാരന്‍ ജിന്‍സന്‍ സമ്മേളനം പരിഭവങ്ങളില്ലാതെ പൂര്‍ത്തീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിന്നും ഏകസ്വരത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നതെന്ന് സംഘാടകര്‍ പറഞ്ഞു

ഡാലസില്‍ 2015 ല്‍ നടന്ന കണ്‍വന്‍ഷനിലും ജിന്‍സന്റെ നേതൃത്വത്തിലുള്ള ടീമാണ് രുചികരമായ കേരള വിഭവങ്ങള്‍ ഒരുക്കിയത്. 2016 ല്‍ ഹൂസ്റ്റണില്‍ നിന്ന് കെ സി സി എന്‍ എ യുടെ ദേശീയ സമ്മേളനത്തിലും മുഖ്യ പാചകക്കാരന്‍ ജിന്‍സനായിരുന്നു. 2002 ല്‍ അമേരിക്കയില്‍ എത്തിയതിനുശേഷം ഡാലസ് ഗാര്‍ലന്റിലുള്ള ഇന്ത്യാ ഗാര്‍ഡന്‍സ് ഉടമ സണ്ണി മാളിയേക്കലാണ് ജിന്‍സനിലുള്ള നല്ല പാചകക്കാരനെ കണ്ടെത്തി പ്രോത്സാഹനം നല്‍കിയത്.

എറണാകുളം അശോകപുരം മേറോച്ചേരി ആന്റണിയുടെയും ആനീസിന്റേയും മകനായ ജിന്‍സണ്‍ പാചകത്തിന്റെ ബാലപാഠങ്ങള്‍ അമ്മയില്‍ നിന്നാണ് പഠിച്ചതെന്ന് അഭിമാനത്തോടെ ഓര്‍ക്കുന്നു. കേരളത്തിലും കേറ്ററിങ് നടത്തുന്ന ജിന്‍സന്റെ ഭാര്യ ഷീജ ജോണ്‍, മക്കള്‍ ആല്‍ബിന്‍, എല്‍ബിന്‍, അലീന എന്നിവരും ജിന്‍സന്റെ വളര്‍ച്ചയില്‍ അഭിമാനിക്കുന്നു.

jinson1 jins3

LEAVE A REPLY

Please enter your comment!
Please enter your name here