Home / പുതിയ വാർത്തകൾ / ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഏര്‍പെടുത്തിയ പ്രഥമ പുരസ്കാരത്തിന് അർഹനായ ജോയ് ഇട്ടന് ഫൊക്കാനയുടെ അഭിനന്ദനങ്ങൾ.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഏര്‍പെടുത്തിയ പ്രഥമ പുരസ്കാരത്തിന് അർഹനായ ജോയ് ഇട്ടന് ഫൊക്കാനയുടെ അഭിനന്ദനങ്ങൾ.

ന്യൂ യോർക്ക് : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക  ഏര്‍പെടുത്തിയ പ്രഥമ പുരസ്കാരത്തിന് അർഹനായ ജോയ് ഇട്ടന്   ഫൊക്കാനയുടെ  അഭിനന്ദനങ്ങൾ.സാമൂഹിക സാംസ്കാരിക രംഗത്ത് മികച്ച സംഭാവന നല്‍കിയ വ്യക്തി  എന്ന നിലക്കാണ് അവാർഡിന് അർഹയായത്. അമേരിക്കയിലും കേരളത്തിലും നിരവധി സംഘടനകളില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജോയ് ഇട്ടന്‍ നിലവില്‍ ഫൊക്കാന എക്‌സി .വൈസ് പ്രെസിഡന്റും ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക് ചാപ്റ്റര്‍ പ്രസിഡന്റുമാണ്.യാക്കോബായ സുറിയാനി സഭയുടെ അമേരിക്ക കാനഡ അതിഭദ്രാസന കൗണ്‍സില്‍ മെമ്പറായും, മലങ്കര ടിവി കോര്‍ഡിനേറ്റര്‍, യോങ്കേഴ്‌സ്‌ സെന്റ്‌ ജോസഫ്‌ ചര്‍ച്ച്‌ മാനേജിംഗ്‌ കമ്മിറ്റി അംഗം, കൂത്താട്ടുകുളം ബസേലിയോസ്‌ എന്‍ജിനീയറിംഗ്‌ കോളജ്‌ ഡയറക്‌ടര്‍ എന്നീ നിലകളില്‍  പ്രവര്‍ത്തിക്കുന്നു.  മാസ്റ്റേഴ്‌സ്‌ ബിരുദധാരിയായ ജോയി ഇട്ടൻ, സ്‌കൂള്‍ തലം മുതൽ രാഷ്ട്രിയ ജീവതം തുടങ്ങി.   സ്‌കൂള്‍ ലീഡറായി, പ്രീ ഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ താലൂക്ക്‌ കെ.എസ്‌.യു പ്രസിഡന്റ്‌, തുടര്‍ന്ന്‌ കെ.എസ്‌.യു സ്റ്റേറ്റ്‌ ജനറല്‍ സെക്രട്ടറി.  കെ.പി.സി.സി മെമ്പര്‍,…

ശ്രീകുമാർ ഉണ്ണിത്താൻ

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഏര്‍പെടുത്തിയ പ്രഥമ പുരസ്കാരത്തിന് അർഹനായ ജോയ് ഇട്ടന് ഫൊക്കാനയുടെ അഭിനന്ദനങ്ങൾ.സാമൂഹിക സാംസ്കാരിക രംഗത്ത് മികച്ച സംഭാവന നല്‍കിയ വ്യക്തി എന്ന നിലക്കാണ് അവാർഡിന് അർഹയായത്.

User Rating: Be the first one !

ന്യൂ യോർക്ക് : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക  ഏര്‍പെടുത്തിയ പ്രഥമ പുരസ്കാരത്തിന് അർഹനായ ജോയ് ഇട്ടന്   ഫൊക്കാനയുടെ  അഭിനന്ദനങ്ങൾ.സാമൂഹിക സാംസ്കാരിക രംഗത്ത് മികച്ച സംഭാവന നല്‍കിയ വ്യക്തി  എന്ന നിലക്കാണ് അവാർഡിന് അർഹയായത്.

അമേരിക്കയിലും കേരളത്തിലും നിരവധി സംഘടനകളില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജോയ് ഇട്ടന്‍ നിലവില്‍ ഫൊക്കാന എക്‌സി .വൈസ് പ്രെസിഡന്റും ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക് ചാപ്റ്റര്‍ പ്രസിഡന്റുമാണ്.യാക്കോബായ സുറിയാനി സഭയുടെ അമേരിക്ക കാനഡ അതിഭദ്രാസന കൗണ്‍സില്‍ മെമ്പറായും, മലങ്കര ടിവി കോര്‍ഡിനേറ്റര്‍, യോങ്കേഴ്‌സ്‌ സെന്റ്‌ ജോസഫ്‌ ചര്‍ച്ച്‌ മാനേജിംഗ്‌ കമ്മിറ്റി അംഗം, കൂത്താട്ടുകുളം ബസേലിയോസ്‌ എന്‍ജിനീയറിംഗ്‌ കോളജ്‌ ഡയറക്‌ടര്‍ എന്നീ നിലകളില്‍  പ്രവര്‍ത്തിക്കുന്നു.

 മാസ്റ്റേഴ്‌സ്‌ ബിരുദധാരിയായ ജോയി ഇട്ടൻ, സ്‌കൂള്‍ തലം മുതൽ രാഷ്ട്രിയ ജീവതം തുടങ്ങി.   സ്‌കൂള്‍ ലീഡറായി, പ്രീ ഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ താലൂക്ക്‌ കെ.എസ്‌.യു പ്രസിഡന്റ്‌, തുടര്‍ന്ന്‌ കെ.എസ്‌.യു സ്റ്റേറ്റ്‌ ജനറല്‍ സെക്രട്ടറി. 

കെ.പി.സി.സി മെമ്പര്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി, കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ കോണ്‍സിലര്‍, വിവിധ ട്രേഡ്‌ യൂണിയനുകളുടെ നേതാവ്‌, കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ ഡയറക്‌ടര്‍ ഇങ്ങനെ പോകുന്നു സ്ഥാനമാനങ്ങള്‍. ഫൊക്കാനാ കണ്‍വെന്‍ഷന്റെ ദേശീയ കോര്‍ഡിനേറ്ററായും കമ്മറ്റി മെമ്പർ യും, ട്രഷറർ  ആയും  പ്രവർത്തിച്ചിട്ടുള്ള  ജോയി ഇട്ടന്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ നിരവധികാര്യങ്ങള്‍ സംഘടനക്കു വേണ്ടി ചെയ്യുകയും പ്രവര്‍ത്തന ലാഭമുണ്ടാകുകയും ചെയിതു .

ഫൊക്കാനയുടെ സ്‌നേഹ വീട് കാരുണ്യപദ്ധതിയുടെ കോർഡിനേറ്ററയ  ജോയ് ഇട്ടന്‍ നിരവധി നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി.നിര്‍ദ്ധനരായ യുവതികളുടെ വിവാഹ ചിലവുകള്‍ വഹിച്ചു. ഒട്ടേറെ വിദ്യാര്‍ത്ഥികളുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനു ധന സഹായവും നല്‍കി വരുന്നു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ഏര്‍പെടുത്തിയ പ്രഥമ പുരസ്കാരത്തിന് അർഹനായതിൽ  ഫൊക്കാനയുടെ അഭിനന്ദനങ്ങൾ നേരുന്നതായി ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കൊ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ഷാജി വർഗിസ്  എന്നിവർ അറിയിച്ചു.

fokana exe. vice president

Check Also

ഗാര്‍ലന്റില്‍ സ്‌റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ടെ വെടിയേറ്റ് മരിച്ചു

ഗാര്‍ലന്റ് (ഡാലസ്): ഗാര്‍ലന്റിലുള്ള  കണ്‍വീനിയന്‍സ് സ്റ്റോര്‍ കവര്‍ച്ച നടത്തുന്നതിനിടെ സ്റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ടെ (35) വെടിയേറ്റു മരിച്ചു. ജനുവരി …

Leave a Reply

Your email address will not be published. Required fields are marked *